CRIMENational NewsPolitics

മുഡ ഭൂമിക്കേസ്; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ 300 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

Keralanewz.com

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമിക്കേസില്‍ 300 കോടി രൂപ വിപണി മൂല്യമുള്ള 142 സ്ഥാവര സ്വത്തുക്കള്‍ താല്‍കാലികമായി കണ്ടുകെട്ടി ഇഡി.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് സ്വത്തുക്കള്‍ കണ്ടെകെട്ടിയത്. കേസില്‍ സിദ്ധരാമയ്യ കേസില്‍ ഒന്നാം പ്രതിയും ഭാര്യ ബിഎം പാര്‍വതി രണ്ടാം പ്രതിയുമാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാര്‍വതിക്ക് നഷ്ടപരിഹാരം നല്‍കുന്നുവെന്ന പേരില്‍ നിയമവിരുദ്ധമായി ഭൂമി അനുവദിച്ചതില്‍ മുന്‍ മുഡ കമ്മീഷണര്‍ ഡിബി നടേഷിന്റെ പങ്ക് നിര്‍ണായകമാണെന്ന് ഇഡി പ്രസ്താവനയില്‍ പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാര്‍വതിക്ക് അനുവദിച്ച 14 സൈറ്റുകള്‍ പുറമെ. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ക്ക് നഷ്ടപരിഹാരമായി മുഡ അനധികൃതമായി അനുവദിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതുവഴി ലാഭവും കണക്കില്‍ പെടാത്ത പണവും ഉണ്ടാക്കിയെന്നും ഇഡി പറയുന്നു. സ്വാധീനമുള്ള വ്യക്തികളുടെയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുടെയും ബിനാമി/ഡമ്മി വ്യക്തികളുടെ പേരില്‍ ഭൂമി അനുവദിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

സിദ്ധരാമയ്യയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ ഐപിസി, 1860, അഴിമതി നിരോധന നിയമം, 1988 എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരം മൈസൂരു ലോകായുക്ത പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

Facebook Comments Box