Sat. Apr 27th, 2024

പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത് ശശി തരൂര്‍’: കെ.മുരളീധരന്‍

Keralanewz.com

കോഴിക്കോട്: പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത് ശശി തരൂരാണെന്ന് കെ.മുരളീധരന്‍. ഇതുസംബന്ധിച്ച പരാമര്‍ശം തരൂര്‍ തിരുത്തണം.

തരൂരിന്‍റെ നിലപാട് കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.

പലസ്തീന്‍ വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയത് തരൂരാണ്. അദ്ദേഹം ഈ പ്രസ്താവന തിരുത്തിയാല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമല്ല എന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎം സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിനെതിരേ നടത്തിയ വിമര്‍ശനത്തിനും മുരളീധരന്‍ മറുപടി പറഞ്ഞു. പലസ്തീന്‍ പ്രശ്‌നത്തില്‍ അഖിലേന്ത്യാതലത്തില്‍ സിപിഎമ്മിന് മുമ്ബേ ഉറച്ച നിലപാടെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

Facebook Comments Box

By admin

Related Post