FilmsKerala News

മാളൂട്ടി ഹെയര്‍സ്റ്റൈലും ജമ്ബ്സ്യൂട്ടുമണിഞ്ഞു ഹണി റോസ്, താൻ ഷേക്ക്‌ ഹാൻഡ് നല്‍കുന്ന ആരാധകന്റെ വീഡിയോ പങ്കിട്ട് താരം

Keralanewz.com

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ഹണി റോസ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ താരം വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ ഒരിടം നേടിയത്.

സോഷ്യല്‍ മീഡിയ വഴി തന്റെ ഫോട്ടോഷൂട്ടുകള്‍ പങ്കിടാറുള്ള താരത്തിന്റെ എല്ലാ ചിത്രങ്ങളും വൈറലാകാറുണ്ട്. ഉദ്‌ഘാടന വേദികളിലും നിറസാന്നിധ്യമാണ് ഇപ്പോള്‍ ഹണി. അംഗലാവണ്യം എടുത്തു കാട്ടുന്ന താരത്തിന്റെ മിക്ക ചിത്രങ്ങളും വളരെപെട്ടെന്ന് ട്രെൻഡിംഗ് ആകാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഉദ്‌ഘാടനത്തില്‍ നിന്നുള്ള ഒരു ക്യൂട്ട് വീഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്. വിഡിയോയില്‍ താരം പല ആരാധകര്‍ക്കും ഷേക്ക്‌ഹാൻഡ് നല്‍കുന്നത് കാണാം. ഇതിനിടയില്‍ ഒരാള്‍ കൈ നീട്ടുന്നതും ഹണി ഷേക്ക്‌ ഹാൻഡ് കൊടുക്കുന്നതും വീഡിയോയില്‍ ഉണ്ട്. ആ സന്തോഷം നിറഞ്ഞ ചിരിയോടെ പിന്തിരിഞ്ഞു നോക്കി പ്രകടിപ്പിക്കുന്ന ആരാധകന്റെ വീഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്.” ദാറ്റ്‌ സ്‌മൈല്‍… ഓഹ്… ” എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്.

Facebook Comments Box