Sun. May 12th, 2024

ആരോഗ്യകിരണം പദ്ധതി; സൗജന്യ ചികിത്സ തുടരാനുള്ള ബുദ്ധിമുട്ട് ചൂണ്ടികാണിച്ചുള്ള കത്ത് വിവാദത്തില്‍; തിരുത്തലുമായി മന്ത്രി വീണ ജോര്‍ജ്

By admin Nov 12, 2023 #veena george
Keralanewz.com

പാലക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ആശുപത്രി പരിപാലന സമിതി ചെയര്‍മാന്‍ കൂടിയായ നഗരസഭാധ്യക്ഷന് ആരോഗ്യ കിരണം പദ്ധതി വഴിയുള്ള സൗജന്യ ചികിത്സ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടികാണിച്ച്‌ നല്‍കിയ കത്ത് വിവാദത്തില്‍.

കത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ സൗജന്യ ചികിത്സ നിര്‍ത്തുകയാണെന്ന നഗരസഭാധ്യക്ഷന്റെ പ്രഖ്യാപനത്തില്‍ തിരുത്തലുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് തന്നെ രംഗത്തെത്തി.

പാലക്കാട് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ആരോഗ്യ കിരണം പദ്ധതി പ്രകാരം നിരവധി പേരുടെ ആശ്രയമാണ്. 25 ലക്ഷത്തോളം കുടിശ്ശിക ലഭിക്കാനുള്ളതായിയാണ് ആശുപത്രി സൂപ്രണ്ടിന്റെ കത്തില്‍ ചൂണ്ടിക്കാട്ടിയത്. പദ്ധതിയുടെ നടത്തിപ്പിനെ ഇത് ബാധിക്കുമെന്നും സൗജന്യമരുന്ന് ഉള്‍പ്പെടെ നിര്‍ത്തിവെക്കുന്നതിനായി നടപടി സ്വീകരിക്കണമെന്ന് കത്തിന്റെ ഉള്ളടക്കത്തിലുള്ളത്.

ഈ കത്ത് കിട്ടിയതും സൗജന്യ ചികിത്സ നിര്‍ത്തുന്നതായി യുഡിഎഫ് ഭരിക്കുന്ന നഗരസഭ ഭരണ സമിതി പ്രഖ്യാപ്പിച്ചു.എന്നാല്‍ ആശുപത്രി സന്ദര്‍ശനത്തിനെത്തിയ ആരോഗ്യമന്ത്രി നഗരസഭാധ്യക്ഷന്റെ സാന്നിധ്യത്തില്‍ ഇത് തിരുത്തിയിരുന്നു. രാഷ്ട്രീയ വിവാദം മണ്ണാര്‍ക്കാട് നഗരസഭയില്‍ തുടരുകയാണ്. എല്‍ഡിഎഫും നഗരസഭാധ്യക്ഷന്റെ നിലപാടിനെതിരെ രംഗത്തെത്തി.

Facebook Comments Box

By admin

Related Post