Mon. May 6th, 2024

കൊച്ചിയില്‍ മാസ്‌ക് നിര്‍ബന്ധമെന്ന് ആരോഗ്യ മന്ത്രി

By admin Mar 11, 2023 #veena george
Keralanewz.com

ബ്രഹ്മപുരത്തെ മാലിന്യ പുകയുടെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ഥികളടക്കം മാസ്‌ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.തലവേദന, തൊണ്ടവേദന, കണ്ണുനീറ്റല്‍ എന്നിവ അനുഭവപ്പെട്ടവരാണ് ആശുപത്രിയിലെത്തിയത്

അതേസമയം വിഷ പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇതുവരെ 899 പേരാണ് കൊച്ചിയില്‍ ചികിത്സ തേടിയത്. തലവേദന, തൊണ്ടവേദന, കണ്ണുനീറ്റല്‍ എന്നിവ അനുഭവപ്പെട്ടവരാണ് ആശുപത്രിയിലെത്തിയത്. കുഞ്ഞുങ്ങള്‍, പ്രായമായര്‍, രോഗബാധിതര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

Facebook Comments Box

By admin

Related Post