Fri. Apr 26th, 2024

സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികള്‍ക്ക് നഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുക്കും; ട്യൂഷന്‍ സെന്ററില്‍ വെച്ച്‌ പെണ്‍കുട്ടികളെ ലൈം​ഗികമായി പീഡിപ്പിക്കും; പയ്യന്നൂരിലെ അധ്യാപക​നെതിരെ 13കാരിയുടെ പരാതി; പ്രതി ഒളിവില്‍

Keralanewz.com

കണ്ണൂര്‍: പയ്യന്നൂരില്‍ ട്യൂഷന്‍ സെന്ററില്‍ വെച്ച്‌ 13കാരിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അദ്ധ്യാപകനെതിരേ കേസെടുത്തു.

വിവരം അറഞ്ഞതും അധ്യാപകന്‍ ഒളിവില്‍ പോയി.

പയ്യന്നൂര്‍ കേളോത്തെ വീട്ടില്‍ വച്ച്‌ നടത്തുന്ന ട്യൂഷന്‍ സെന്ററില്‍ വച്ചാണ് അധ്യാപകനായ മനോജ് കല്ലേത്ത് കുട്ടിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയത്. ഈക്കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. മുപ്പതാം തീയതി ട്യൂഷന്‍ സെന്ററിലെത്തിയ വിദ്യാര്‍ത്ഥിയെ ഇയാള്‍ സമീപത്തെ മുറിയിലേക്ക് വലിച്ചു കൊണ്ടുപോയി ബലാത്സംഗത്തിന് മുതിരുകയുമായിരുന്നെന്നാണ് പരാതി. നേരത്തെ സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്യുകയും നഗ്ന ഫോട്ടോ അയച്ച്‌ കൊടുക്കാന്‍ ആവശ്യപ്പെട്ടതായും പരാതിയുണ്ട്.

നിരന്തരം ലൈംഗികാതിക്രമം തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞത്. തുടര്‍ന്നാണ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അദ്ധ്യാപകനെതിരേ പോക്സോ നിയമപ്രകാരം കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി സ്റ്റേഷന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ.നായര്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post