രാത്രി കുടുംബത്തോടൊപ്പം തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
കോട്ടയം: നഗരമധ്യത്തിലെ തട്ടുകടയില്‍ രാത്രി കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയെ കടന്നുപിടിക്കാന്‍ യുവാവിന്റെ ശ്രമം.
തടയാന്‍ എത്തിയവരെ തുണിയില്‍ കല്ലുകെട്ടി ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കീഴ്‌പ്പെടുത്തി വെസ്റ്റ് പൊലീസിന് കൈമാറി. മുണ്ടക്കയം സ്വദേശി സുകേഷ് (35) ആണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി 12 മണിയോടെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമാണ് സംഭവം. സംക്രാന്തിയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു തൊടുപുഴ സ്വദേശികളായ കുടുംബം. ഭക്ഷണശേഷം സമീപത്തെ കടയില്‍ നിന്നു കുപ്പിവെള്ളം വാങ്ങുന്നതിന് പോയ സ്ത്രീയെ യുവാവ് കടന്നുപിടിച്ചു. കുതറിയോടിയ സ്ത്രീ മറ്റൊരു കടയിലേക്ക് ഓടിക്കയറിയെങ്കിലും അക്രമി പിന്നാലെയെത്തി. ഇതോടെ നാട്ടുകാര്‍ അക്രമിയെ കീഴടക്കി പൊലീസിനു കൈമാറി.
Facebook Comments Box