Kerala NewsNational News

സ്ഥിര നിക്ഷേപം കാലാവധി തീരുംമുമ്ബ് പിന്‍വലിക്കാം, പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്‌

Keralanewz.com

മുംബൈ: കാലാവധി തീരുംമുന്‍പ് ബാങ്കിലെ സ്ഥിരനിക്ഷേപത്തില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്.

നിലവിലെ 15 ലക്ഷത്തില്‍ നിന്ന് ഒരു കോടി രൂപയായാണ് പരിധി ഉയര്‍ത്തിയത്. അതായത് കാലാവധി തീരുംമുന്‍പ് ഒരു കോടി രൂപ വരെയുള്ള നിക്ഷേപങ്ങളില്‍ നിന്ന് ഇടപാടുകാരന് പണം പിന്‍വലിക്കാന്‍ സാധിക്കും.

നിലവില്‍ രണ്ടുതരത്തിലുള്ള സ്ഥിരനിക്ഷേപ പദ്ധതികളാണ് ഉള്ളത്. കോളബിള്‍, നോണ്‍ കോള്‍ബിള്‍ എന്നിങ്ങനെയാണ് നിക്ഷേപ പദ്ധതികള്‍. കോളബിള്‍ നിക്ഷേപ പദ്ധതിയില്‍ കാലാവധി തീരും മുന്‍പ് പണം പിന്‍വലിക്കാന്‍ സാധിക്കും. എന്നാല്‍ നോണ്‍ കോളബിള്‍ നിക്ഷേപങ്ങളില്‍ നിന്ന് കാലാവധി തീരുംമുന്‍പ് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. എന്നാല്‍ നോണ്‍ കോളബിള്‍ നിക്ഷേപം 15 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ കാലാവധി തീരുംമുന്‍പ് നിക്ഷേപത്തില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇളവ് നല്‍കിയിരുന്നു. ഇതാണ് ഒരു കോടിയായി ഉയര്‍ത്തിയത്.

കാലാവധി തീരുംമുന്‍പ് പണം പിന്‍വലിക്കാന്‍ സാധിക്കാത്തതിനാല്‍ നോള്‍ കോളബിള്‍ നിക്ഷേപങ്ങള്‍ക്ക് മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച്‌ പലിശ കൂടുതലാണ്. എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്കും എന്‍ആര്‍ഒ നിക്ഷേപങ്ങള്‍ക്കും പുതിയ വ്യവസ്ഥ ബാധകമാണെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

നിങ്ങളുടെ ഫോണ്‍ ഇതാണോ?, ഇനിമുതല്‍ ഈ ഫോണുകളില്‍ വാട്‌സ്‌ആപ്പ് പ്രവര്‍ത്തിക്കില്ല; പട്ടിക ഇങ്ങനെ

Facebook Comments Box