Mon. May 13th, 2024

ഭൂപതിപ്പ് ഭേദഗതി ബില്ലിൽ ഒപ്പിടാത്തകേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള യൂത്ത് ഫ്രണ്ട് (എം) ഉപവാസ സമരം നടത്തി.

Keralanewz.com

രാജാക്കാട് : കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പിടാത്ത കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 10ന് രാജാ കാട്ടിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 51 യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ രാവിലെ 10 മുതൽ 5 വരെ ഉപവാസ സമരം നടത്തി.

  യൂത്ത് ഫ്രണ്ട് (എം)ഇടുക്കി ജില്ലാ പ്രസിഡൻറ് ജോമോൻ പൊടിപാറയുടെ അധ്യക്ഷതയിൽ നടത്തിയ സമരപരിപാടി യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് ശ്രീ സിറിയക് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ പ്രസിഡൻറ് ശ്രീ ജോസ് പാലത്തിനാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും, മുൻ എം പി അഡ്വക്കേറ്റ് ജോയ്സ് ജോർജ് ആശംസകൾ അറിയിക്കുകയും ചെയ്തു.

        കേരള ഗവർണർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും, കേന്ദ്രസർക്കാർ കർഷക വിരുദ്ധ അപ്രഖ്യാപിത നയങ്ങൾ ഗവർണർമാരെ ഉപയോഗിച്ച് ബി ജെ പി ഇതര സംസ്ഥാന സർക്കാരുകളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ ഡെമോക്രസിക്കെതിരെയുള്ള കടുത്ത വെല്ലുവിളിയാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സിറിയക് ചാഴിക്കാടൻ പറഞ്ഞു.

     ഗ്രോ മോർ ഫുഡ് പദ്ധതി പ്രകാരം കുടിയിരുത്തപ്പെട്ട കർഷകരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന കേന്ദ്ര വനം വന്യജീവി വകുപ്പുകളുടെ നടപടികൾ മലയോര കർഷക ജനതയ്ക്ക് കടുത്ത ആശങ്ക സൃഷ്ടിക്കുന്നതായും, ഭാവിയിൽ ഇത് വലിയ കുടിയിറക്കുകളിലേക്ക് നയിക്കപ്പെടുവാൻ സാധ്യതയുണ്ടെന്നും ഇതിനെതിരെ കേരള കോൺഗ്രസ് (എം ) പാർട്ടി ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ. ജോസ് പാലത്തിനാൽ പറഞ്ഞു.

  ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് കേരള ഗവർണർ നടത്തുന്ന പ്രഹസനങ്ങൾ അവസാനിപ്പിക്കണമെന്നും, സംസ്ഥാനത്തിന്റെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി നിയമനിർമാണം നടത്തിയ ബില്ലിൽ ഗവർണർ ഒപ്പിടാത്തത് കർഷകരോടുള്ള കേന്ദ്രസർക്കാരിൻറെ തികഞ്ഞ അവഗണനയാണെന്നും  ഇതിനെതിരെ ശക്തമായ തുടർ സമര പരിപാടികൾ കേരള യൂത്ത് ഫ്രണ്ട് (എം) സംഘടിപ്പിക്കുമെന്നും അധ്യക്ഷ പ്രസംഗത്തിൽ ജോമോൻ പൊടിപാറ പറഞ്ഞു.

      കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മനസ്സ് മാറി ഭൂപതിവ് ഭേദഗതി ബില്ലിൽ ഒപ്പുവെച്ച് കർഷക രക്ഷ ഉറപ്പാക്കുവാൻ യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി നടത്തിയ വ്യത്യസ്തമായ സമരപരിപാടിയിൽ കേരള കോൺഗ്രസ് (എം ) ജില്ല സെക്രട്ടറി ശ്രീ ജെയിംസ് മ്ലാക്കുഴി, ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡൻറ് ശ്രീ ജിൻസൺ വർക്കി പുളിയൻകുന്നേൽ എന്നിവർ മുഖ്യപ്രഭാഷണവും ആശംസകൾ അറിയിച്ചുകൊണ്ട് നേതാക്കളായ ബാബു കക്കുഴി, ടി പി മൽക്ക,എ എ ച്ച് ഹഫീസ്, ജോയി കിഴക്കേപറമ്പിൽ,വർഗീസ് ആറ്റുപുറം, ബിജു ഐക്കര, ജോർജ് അമ്പഴം, ഷിജോ തടത്തിൽ,ആകാശ് മാത്യു,ഷാജി ജോസഫ് വയലിൽ,സണ്ണി ചെറുകുന്നത്ത്, യൂത്ത് ഫ്രണ്ട് (എം) നേതാക്കളായ വിപിൻ സി അഗസ്റ്റിൻ,സിജോ പ്ലാത്തോട്ടം,, ജെഫിൻ കൊടുവേലിൽ, ആൽബിൻ വറപൊളക്കൽ,ജോമി കുന്നപ്പള്ളിൽ,ജോമറ്റ് ഇളം തുരുത്തിൽ, പ്രിന്റോ ചെറിയാൻ,അനിൽ ആൻറണി, സാജൻ കൊച്ചുപറമ്പിൽ,ബിനീഷ് മാത്യു,ഡിജോ വട്ടോത്ത്, അജിത്ത് കെ സി , റിനു മാത്യു, അഖിൽ കാഞ്ഞിരത്താം കുന്നേൽ എന്നിവർ പ്രസംഗിച്ചു.
Facebook Comments Box

By admin

Related Post