Sat. Apr 27th, 2024

പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് (പി ഡി എം എ) കുവൈറ്റിന് പുതിയ ഭാരവാഹികൾ.

By admin Feb 11, 2024 #Pala Diocese
Keralanewz.com

പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് (പി ഡി എം എ) കുവൈറ്റിന് പുതിയ ഭാരവാഹികൾ. പ്രവാസികളായ പാലാ രൂപതാംഗങ്ങളുടെ ഔദ്യോഗിക കൂട്ടായ്മയായ പാലാ ഡയസിസ് മൈഗ്രൻറ്സ് അപ്പോസ്റ്റലേറ്റ് പി ഡി എം എ കുവൈറ്റ് ഘടകത്തിന് നാൽപ്പത്തിയൊന്ന് അംഗ പുതിയ ഭരണസമിതി ചുമതലയേറ്റു. ജോബിൻസ് ജോൺ പാലേട്ട് ,ഐവി അലക്സ് പരുന്തുവീട്ടിൽ , സുനിൽ തോമസ് തൊടുകയിൽ എന്നിവർ യഥാക്രമം ജനറൽ കോർഡിനേറ്റർ,സെക്രട്ടറി,ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കും. ജോസി കിഷോർ ചൂരനോലിക്കൽ വനിതാ പ്രതിനിധി,ജോർജ്ജ് ജോസഫ് വാക്കത്തിനാൽ ജോയിൻറ് കോർഡിനേറ്റർ,ഷിന്റോ ജോർജ്ജ്‌ കല്ലൂർ ജോയ്ൻറ് സെക്രട്ടറി, ജിൻസ് ജോയ് കൈപ്പള്ളിയേൽ ജോയിൻറ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ ചേർന്ന എക്സിക്യുട്ടീവ് യോഗത്തിൽ രൂപതാ ആസ്ഥാനത്തു നിന്നും പി ഡി എം എ ഡയറക്ടർ റവ ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ,സഹ ഡയറക്ടർമാരായ റവ ഫാദർ മാണി കൊഴുപ്പൻകുറ്റി ,റവ ഫാദർ ജോർജ്ജ് നെല്ലിക്കൽ ,ഗ്ലോബൽ കോർഡിനേറ്റർ ഷാജി മങ്കുഴിക്കരി എന്നിവരും പങ്കു ചേർന്നു .പി ഡി എം എ കുവൈറ്റിന്റെ മുൻ ജനറൽ കോർഡിനേറ്റർമാരായ ഡൊമിനിക് മാത്യു ഏറത്ത് , സിവി പോൾ പാറയ്ക്കൽ , മിഡിൽ ഈസ്റ്റ് ഡെലിഗേറ്റ് ടോമി സിറിയക് കണിച്ചുകാട്ട് എന്നിവർ ആശംസകൾ നേർന്നു. മീഡിയ കോർഡിനേറ്റർമാരായി റിനു ജോർജ്ജ് ഞാവള്ളിൽ,ജോബി തോമസ് കുഴിമറ്റം, ആർട്സ് കൺവീനർ സജി സെബാസ്റ്റ്യൻ കൊച്ചറക്കൽ,ജോയിൻറ് ആർട്സ് കൺവീനർമാരായി ധന്യ ജോർജ്ജുകുട്ടി കോലടി,ലിൻഡാ സാബു വള്ളോംപുരയിടത്തിൽ, ചാരിറ്റി കൺവീനർ ഷാജി മൈക്കിൾ കടിയംകുറ്റിയിൽ,ചാരിറ്റി ജോയ്ൻറ് കൺവീനർമാരായി ബിജു ജോസഫ് എണ്ണംപ്രയിൽ,അനൂപ് ജോൺ പുളിക്കയിൽ, ജോയ്ൻറ് വനിതാ പ്രതിനിധികളായി സീനാ ജിമ്മി പാലക്കീൽ,നിമാ അനീഷ് പുളിക്കൽ എന്നിവരെ തിരഞ്ഞെടുത്തു. അബാസിയ ഏരിയാ കൺവീനർമാരായി റിജോ ജോർജ്ജ് കിഴക്കേകുതിരവേലിൽ,ജോഫി പോൾ കല്ലോലിൽ,റോബിൻ തോമസ് കൊച്ചുകരോട്ട്,ഡേവിസ് ജോൺ കരിപ്പാത്ത്, സാൽമിയ ഏരിയ കൺവീനറായി തോമസ് കുര്യാക്കോസ് മുണ്ടിയാനിക്കൽ, ഷാജി ജേക്കബ് ഐക്കരേട്ട്, റിഗ്ഗായ് ഏരിയ കൺവീനറായി ജോബിൻ തോമസ് പുത്തൻപുരയിൽ,ഫാഹേൽ ഏരിയ കൺവീനറായി ജോസഫ് മാത്യു വടക്കേടത്ത് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. എ എം ജെയിംസ് ആനിത്തോട്ടത്തിൽ, ചെസിൽ ചെറിയാൻ രാമപുരം, കെ ജെ ജോൺ കാരംവേലിൽ ,സിബി സ്‌കറിയാ അമ്പഴത്തുങ്കൽ, ജയ്സൺ മുണ്ടപ്ലാക്കൽ,ജോർജ്ജ് മാത്യു ചേലക്കമാക്കിൽ,ബോബി പാറ്റാനി,ജസ്റ്റിൻ മാത്യു വലിയകുളത്തിൽ, അനൂപ് ആൻഡ്രൂസ് ആലനോലിൽ,ജോർജ്ജ് അബ്രാഹം പുളിക്കയിൽ,സൻജയ് ജോൺ തട്ടാമ്പറമ്പിൽ,ഷിബു ജോൺ കന്നുകെട്ടിയിൽ,ബിജു കുര്യൻ മുട്ടപ്പള്ളിൽ എന്നിവരാണ് എക്സിക്യുടിവ് കമ്മറ്റിയിലെ മറ്റ് അംഗങ്ങൾ.

Facebook Comments Box

By admin

Related Post