Kerala NewsLocal NewsPolitics

മുഖ്യമന്ത്രി ജാവേദക്കറെ കണ്ടത് എന്തിനെന്ന് സത്യം പറയണം: കെ.സുധാകരന്‍

Keralanewz.com

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടത് എന്തിനാണെന്ന് പറയണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍.

ജാവദേക്കറുമായി മുഖ്യമന്ത്രിക്ക് നേരത്തേ ബന്ധമുണ്ടെന്ന് സുധാകരന്‍ ആരോപിച്ചു.

ജാവദേക്കറും മുഖ്യമന്ത്രിയും ഒരുമിച്ച്‌ ഒരു പരിപാടിയില്‍ പങ്കെടുത്താല്‍ അത് മാധ്യമങ്ങള്‍ അറിയില്ലേയെന്ന് സുധാകരന്‍ ചോദിച്ചു. ആരും അറിയാതെ രഹസ്യമായാണ് ഇരുവരും കണ്ടുമുട്ടിയതെങ്കില്‍ ആ പരിപാടിയുടെ അജണ്ട എന്തായിരിക്കുമെന്നും സുധാകരന്‍ ചോദ്യം ഉന്നയിച്ചു.

ഇ.പി.ജയരാജന്‍ ജാവദേക്കറെ കണ്ടെന്ന് തുറന്ന് പറഞ്ഞു. മുഖ്യമന്ത്രി ജനങ്ങളോട് സത്യം പറയാന്‍ തയാറാകണം. സ്വന്തം മകളുടെയും കുടുംബത്തിന്‍റെയും താത്പര്യം സംരക്ഷിക്കാന്‍ ബിജെപിയുടെ സഹായം അനിവാര്യമാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം.

അതുകൊണ്ടാണ് ഇത്രയും നാണംകെട്ട പരിപാടിക്ക് മുഖ്യമന്ത്രി നിന്നത്. ജാവദേവക്കറെയോ മറ്റൊരു ബിജെപി നേതാവിനെയോ താന്‍ കണ്ടിട്ടില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.

Facebook Comments Box