Thu. May 2nd, 2024

വോട്ടുചെയ്യാൻ നാട്ടിലേക്കുവരുന്ന പ്രവാസികള്‍ക്ക് ഏറെ സന്തോഷിക്കാം, വൻ കിഴിവുമായി എയര്‍ ഇന്ത്യ

By admin Apr 19, 2024
Keralanewz.com

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ നാട്ടിലെത്തുന്ന കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവില്‍ ടിക്കറ്റൊരുക്കി എയർ ഇന്ത്യ എക്‌സ്‌പ്രസ്.

18നും 22നും ഇടയില്‍ പ്രായമുള്ള വോട്ടർമാർക്ക് അവരുടെ നിയോജകമണ്ഡലത്തിന് ഏറ്റവും അടുത്തുള്ള എയർപോർട്ടിലേക്ക് എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ജൂണ്‍ ഒന്ന് വരെ ഇളവോടെ ടിക്കറ്റ് ബുക്ക് ചെയ്യാം. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ19ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ ഓഫർ.

ജനാധിപത്യ ബോധത്തെ വളർത്താനും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ അവരെ പങ്കാളികളാക്കാനുമാണ്’വോട്ട് അസ് യൂ ആർ’ പ്രചാരണമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസർ ഡോ.അങ്കുർ ഗാർഗ് പറഞ്ഞു.

കാത്തിരുന്ന പ്രഖ്യാപനം

അവധിക്കാലത്ത് കേരളത്തില്‍ നിന്ന് അധിക വിമാന സർവീസുകള്‍ അടുത്തിടെ എയർ ഇന്ത്യ എക്‌സ്‌പ്രസ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ നിന്നും കൂടുതലായും ആഭ്യന്തര – വിദേശ സർവീസുകള്‍ നടത്താനാണ് പുതിയ തീരുമാനം. എയർ ഇന്ത്യയുടെ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന ഓരോ മാസവും മൂന്ന് പുതിയ വിമാനങ്ങള്‍ പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ആദ്യസമയങ്ങളില്‍ എയർ ഇന്ത്യയുടെ ആഴ്ചതോറുമുളള സർവീസുകള്‍ 93 ആയിരുന്നു. ഇത് 104ആയി ഉയർത്തിയിട്ടുണ്ട്, ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന സർവീസുകള്‍ക്ക് പുറമേ ബഹ്‌റൈൻ, ദമാം തുടങ്ങിയ സ്ഥലങ്ങളിലേക്കും എയർ ഇന്ത്യ സർവീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദിലേക്കും കൊല്‍ക്കത്തയിലേക്കും അധിക സർവീസുകള്‍ ആരംഭിച്ച്‌ കഴിഞ്ഞിട്ടുണ്ട്.

കോഴിക്കോട് വിമാനത്താവളത്തില്‍ ആഴ്ചതോറും നടത്തുന്ന സർവീസുകള്‍ എയർഇന്ത്യ 77ല്‍ നിന്നും 87 ആക്കി ഉയർത്തിയിട്ടുണ്ട്. ഇവിടെ നിന്നും റാസല്‍ഖൈമ, ദമാം തുടങ്ങിയ സ്ഥലങ്ങളിലേക്കും ബംഗളൂരുവിലേക്കും പുതിയതായി സർവീസുകള്‍ ആരംഭിച്ചു. കണ്ണൂരില്‍ നിന്നും 12 അധിക സർവീസുകളും എയർ ഇന്ത്യ ആരംഭിക്കാൻ പോകുന്നുണ്ട്.

Facebook Comments Box

By admin

Related Post