Mon. May 6th, 2024

കേരളത്തില്‍ നിന്നുള്ള ആദ്യ അയോധ്യ ട്രെയിന്‍ പുറപ്പെട്ടു; കന്നിയാത്രയില്‍ 972 യാത്രക്കാര്‍

By admin Feb 9, 2024
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. കൊച്ചുവേളി- അയോധ്യ ധാം ആസ്ഥ സര്‍വീസ് രാവിലെ 10 മണിക്ക് മുന്‍ റെയില്‍വേ മന്ത്രി ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.

972 യാത്രക്കാരാണ് കന്നിയാത്രയില്‍ അയോധ്യയിലേക്ക് പുറപ്പെട്ടത്. 3,300 രൂപയാണ് യാത്രാ നിരക്ക്. ട്രെയിന്‍ 12ന് അയോധ്യയിലെത്തും.

പാലക്കാട് കഞ്ചിക്കോട് നിന്നാണ് ആദ്യ സര്‍വീസ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും അവസാന നിമിഷം കൊച്ചുവേളിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നു നടന്ന ഉദ്ഘാടന ചടങ്ങില്‍ ബിജെപി ജില്ലാ നേതൃത്വമാണ് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്.

കേരളത്തില്‍ നിന്ന് 24 ആസ്ഥ സ്‌പെഷ്യല്‍ സര്‍വീസുകളാണ് നടത്തുക. അതില്‍ ആദ്യ സര്‍വീസാണ് ഇന്ന് കൊച്ചുവേളിയില്‍ നിന്ന് തുടങ്ങിയത്.

Facebook Comments Box

By admin

Related Post