അമ്മ അറിയാതെ കുഞ്ഞിനെ കടത്തിയ കേസ്: കുഞ്ഞിനെ കൊണ്ടുവരാന്‍ ഇന്ന് ആന്ധ്രയിലേക്ക് പോകും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ തിരികെ കൊണ്ടുവരാന്‍ ശിശുക്ഷേമ സമിതി പ്രതിനിധികള്‍ ഇന്ന് ആന്ധ്രാപ്രദേശിലേക്ക് പോകുമെന്ന് വിവരം.

സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വനിതാ പോലീസ് ഉള്‍പ്പെട്ട സംഘവും സുരക്ഷ ഒരുക്കാനായി ഒപ്പമുണ്ടാകും.

സ്വകാര്യത സൂക്ഷിക്കേണ്ടതിനാല്‍ കുഞ്ഞിന്റെ വിവരങ്ങളൊന്നും തന്നെ പുറത്തുവിടില്ല. കുഞ്ഞിനെ രണ്ട് ദിവസത്തിനകം കേരളത്തിലെത്തിയ്‌ക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സിഡബ്ല്യൂസി ശിശുക്ഷേമ സമിതിയ്‌ക്ക് കൈമാറിയത്. കേരളത്തിലെത്തിച്ച്‌ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തും.

അതേസമയം അനുപമയുടെ ഹര്‍ജി കുടുംബ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദത്ത് നടപടികള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ഈ മാസം ആദ്യം കോടതി ഉത്തരവിട്ടിരുന്നു. ദത്തെടുക്കല്‍ നടപടിയെ കുറിച്ച്‌ സിഡബ്ല്യൂസി കോടതിയില്‍ ഇന്ന് സത്യവാങ്മൂലം നല്‍കും.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •