Wed. May 1st, 2024

കേരള കോൺഗ്രസ് എം മണ്ഡലം തെരഞ്ഞെടുപ്പ് . തൊടുപുഴ നിയോജകമണ്ഡലത്തിലെ 14 മണ്ഡലങ്ങളിൽ പത്തെണ്ണത്തിൽ തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചു-ജിമ്മി മറ്റത്തിപ്പാറ

Keralanewz.com

തൊടുപുഴ;കേരള കോൺഗ്രസ് എം തൊടുപുഴ നിയോജക മണ്ഡലത്തിലെ മണ്ഡലം തെരഞ്ഞെടുപ്പുകൾ ഞായറാഴ്ച പൂർത്തിയാക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റും തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറുമായ ജിമ്മി മറ്റത്തിപ്പാറ അറിയിച്ചു. കേരള കോൺഗ്രസ് എം പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രകാരം വാർഡ് തല തെരഞ്ഞെടുപ്പിന് ശേഷം മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പുകൾ നടന്നുവരികയാണ്.തൊടുപുഴ നിയോജകമണ്ഡലത്തിലെ 14 മണ്ഡലങ്ങളിൽ പത്തെണ്ണത്തിൽ തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചു. മണ്ഡലം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കഴിഞ്ഞ 26ന് ആരംഭിച്ചു. ഈമാസം ഏഴിന് പൂർത്തീയാകും. പ്രതിനിധി സമ്മേളനം . സംഘടനാ പ്രവർത്തനം വിലയിരുത്തൽ, പ്രവർത്തന രൂപരേഖ അംഗീകരിക്കൽ. പൊതുചർച്ച, പ്രവർത്തക സമ്മേളനം എന്നീ ക്രമത്തിലാണ് ഓരോ മണ്ഡലത്തിലെയും പ്രതിനിധി സമ്മേളനം ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. പ്രസിഡൻറ് , രണ്ട് വൈസ് പ്രസിഡൻറ് മൂന്ന് ജനറൽ സെക്രട്ടറിമാർ , ട്രഷറർ, 6 നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങൾ. 21 അംഗ എക്സിക്യൂട്ടീവ് എന്നീ ഭാരവാഹികളെയാണ് ഓരോ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കുന്നതെന്നും ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയായ മണ്ഡലങ്ങളും പ്രസിഡണ്ട്മാരുംആലക്കോട് – തോമസ് മൈലാടൂർ,വണ്ണപ്പുറം- ജോജൊ അറയ്ക്കക്കണ്ടം.കരിമണ്ണൂർ- ജോസ് മാറാട്ടിൽഉടുമ്പന്നൂർ- ജിസ് വരിയ്ക്കമാക്കൽ..കോടിക്കുളം. – ജോർജ്ജ് പാലക്കാട്ട്കരിങ്കുന്നം – എബ്രഹാം സൈമൺ മുണ്ടുപുഴക്കൽതൊടുപുഴ വെസ്റ്റ്. ഷീൻ വർഗീസ് പണിക്കുന്നേൽകുമാരമംഗലം- ജോസ് മഠത്തിനാൽഇടവെട്ടി-ഷിജു പൊന്നാമറ്റം. മണക്കാട്-ജോൺസ് നന്ദളത്ത് തൊടുപുഴ ഈസ്റ്റ്- ജോയ് പാറത്തല തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പാർട്ടി നേതാക്കളായ പ്രൊഫ കെ ഐ ആൻറണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ആമ്പൽ ജോർജ് അപ്പച്ചൻ ഓലിക്കരോട്ട്, അഡ്വ ബിനു തോട്ടുങ്കൽ, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, ജോസ് കവിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post