Mon. Apr 29th, 2024

ജനിച്ചതും വിവാഹിതരായതും ഒരേ ദിവസം; ഇപ്പോഴിതാ പ്രസവിച്ചതും ഒരേ ദിവസം

By admin Dec 8, 2021 #news
Keralanewz.com

കോട്ടയം: ഇരട്ടക്കുട്ടികൾ ജനിക്കുന്നത് അത്ര അപൂർവ്വമായ ഒന്നല്ല. പക്ഷേ ഇരട്ട സഹോദരിമാർ ഒരേ ദിവസം രണ്ട് കുരുന്നുകൾക്ക് ജന്മം നൽകുന്നത് ആദ്യത്തെ സംഭവമാണ്.


കോട്ടയം തലയോലപ്പറമ്പ് സ്വദേശികളായ ശ്രീപ്രിയയയും ശ്രീലക്ഷ്മിയുമാണ് കഴിഞ്ഞ നവംബർ 29ന് ഒരേ സമയം കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കോട്ടയം കാരിത്താസ് ആശുപത്രിയിലായിരുന്നു ഇരുവരും പെൺ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കാരിത്താസ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. റെജി ദിവാകറാണ് ആദ്യം ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്

കോളേജിൽ ബികോം പഠിച്ചതും ഒരുമിച്ച്. തുടർന്ന് ചാർട്ടേഡ് അക്കൌണ്ടൻറ് കോഴ്‌സിനും ചേർന്നു. ജനനവും പഠനവും എല്ലാം ഒരുമിച്ചായിരുന്ന ഈ സഹോദരിമാർ തങ്ങളുടെ കൺമണികൾക്ക് ജന്മം നൽകിയതും ഇപ്പോൾ ഒരുമിച്ചുതന്നെ

Facebook Comments Box

By admin

Related Post