Mon. Apr 29th, 2024

മതങ്ങളെയും ബഹുമാനിക്കണമെന്നും ഏതെങ്കിലും മതത്തെ അധിക്ഷേപിക്കുന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യം ആണെന്ന് നാം മനസിലാക്കണമെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു

By admin Jan 3, 2022 #news
Keralanewz.com

കോട്ടയം: എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും ഏതെങ്കിലും മതത്തെ അധിക്ഷേപിക്കുന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യം ആണെന്ന് നാം മനസിലാക്കണമെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. മാന്നാനം സെന്‍റ് എഫ്രേംസ് സ്കൂള്‍ അങ്കണത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍റ് സ്വര്‍ഗ പ്രാപ്തിയുടെ 150-ാം വാര്‍ഷികാഘോഷത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒ​രു ജാ​തി​യും വ​ലു​ത​ല്ല. എ​ല്ലാ ജാ​തി​യും തു​ല്യ​മാ​ണ്. ഉ​യ​ര്‍​ന്ന ജാ​തി​യെ​ന്നോ, താ​ഴ്ന്ന ജാ​തി​യെ​ന്നോ വേ​ര്‍​തി​രി​വ് ഇ​ല്ല. ന​മ്മു​ടെ പൂ​ര്‍​വി​ക​ർ സ്വീ​ക​രി​ച്ചു പോ​ന്നി​രു​ന്ന മൂ​ല്യ​ങ്ങ​ള്‍ നാം ​സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ട​ന്നും ഉ​പ​രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍, തോ​മ​സ് ചാ​ഴി​ക്കാ​ട​ന്‍ എം​പി, കൂ​രി​യ ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പു​ര​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്രി​യോ​ര്‍ ജ​ന​റാ​ള്‍ ഫാ.​തോ​മ​സ് ചാ​ത്തം​പ​റ​മ്പി​ല്‍ സി​എം​ഐ സ്വാ​ഗ​ത​വും സി​എം​സി സൂ​പ്പി​രി​യ​ര്‍ ജ​ന​റ​ല്‍ മ​ദ​ര്‍ ഗ്രേ​സ് തെ​രേ​സ് സി​എം​സി ന​ന്ദി​യും പ​റ​ഞ്ഞു.

രാ​വി​ലെ 10ന് ​മാ​ന്നാ​ന​ത്ത് എ​ത്തി​യ ഉ​പ​രാ​ഷ്ട്ര​പ​തി ചാ​വ​റ​യ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം10.50​ന് ഹെ​ലി​കോ​പ്ട​റി​ല്‍ ഉ​പ​രാ​ഷ്ട്ര​പ​തി കൊ​ച്ചി​ക്ക് മ​ട​ങ്ങി. രാ​വി​ലെ 11.30 നു ​ന​ട​ക്കു​ന്ന കു​ര്‍​ബാ​ന​യ്ക്ക് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു

Facebook Comments Box

By admin

Related Post