നിനക്ക് ഞാന്‍ വേണോ,അതോ അവള്‍ വേണോ എന്ന് ചോദിച്ചു കൊണ്ടാണ് അവര്‍ എന്നെ ഇറക്കി വിടാന്‍ ആവശ്യപ്പെട്ടത്: കുറിപ്പ്

Spread the love
       
 
  
    

മാധ്യമപ്രവര്‍ത്തക ആരതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. സുഹൃത്തിന്റെ കോട്ടേഴ്‌സില്‍ രാത്രി അഭയം പ്രാപിക്കേണ്ടി വന്ന സാഹചര്യത്തില്‍ അവിടെ നിന്നും ഇറക്കി വിട്ടതിനെക്കുറിച്ചും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് തന്റെ തന്നെ സുഹൃത്തായ ഒരു സ്ത്രീ ആണെന്നും തിരിച്ചറിഞ്ഞതിനെക്കുറിച്ചാണ് ആരതിയുടെ കുറിപ്പ്

സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്

ഇവിടെ ഇനിയൊരിക്കലും എനിക്കുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച്‌ എഴുതിയിടില്ലെന്ന് തീരുമാനിച്ചിരുന്നതാണ്.

പക്ഷേ ഇനിയും എനിക്കിത് പുറത്ത് പറയാതിരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ഒരു നശിച്ച സാഹചര്യത്തില്‍ സുഹൃത്തിന്റെ കോട്ടേഴ്‌സില്‍ രാത്രി അഭയം പ്രാപിക്കേണ്ടി വന്നിട്ടുണ്ട്. 2019ലാണ് സംഭവം. എന്നാല്‍ പാതിരാത്രി ആയപ്പോഴേക്കും എന്റെ നിസഹായവസ്ഥ നന്നായി അറിയാമായിരുന്ന സുഹൃത്ത് എന്നോട് എത്രയും വേഗം അവിടുന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. പെഴ്‌സണല്‍ കാര്യങ്ങള്‍ കൊണ്ട് കരഞ്ഞു തളര്‍ന്നിരുന്ന എന്നോട് പെട്ടെന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞത് വല്ലാത്ത ഷോക്ക് ആണ് എനിക്ക് തന്നത്. അതുമല്ല അന്നേ ദിവസം മറ്റ് രണ്ട് പേര്‍ കൂടി അവിടെയുണ്ടായിരുന്നു. എന്നോട് മാത്രം ഇറങ്ങി പോകാന്‍ പറഞ്ഞത് ‘ജാതി’ കൊണ്ടാണെന്ന് ഞാന്‍ നിഗമനത്തിലെത്തി. അതല്ലാതെ മറ്റ് കാരണങ്ങളൊന്നും എനിക്ക് കണ്ടെത്താനായില്ല. എനിക്ക് ആ സംഭവം വല്ലാത്ത അപകര്‍ഷതയും ട്രോമയുമാണ് തന്നത്. പിറ്റേ ദിവസം രാവിലെ തന്നെ ഞാന്‍ മറ്റൊരു സ്ഥലം കണ്ടെത്തി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഈ ഇറക്കി വിട്ട സുഹൃത്ത് എന്നെ വിളിച്ചു. അന്ന് അവിടെയുണ്ടായിരുന്ന സ്ത്രീ പറഞ്ഞിട്ടാണ് നിന്നോട് അങ്ങനെ പെരുമാറിയതെന്നും ക്ഷമിക്കണമെന്നുമായിരുന്നു അയാള്‍ പറഞ്ഞത്. ഇതുകേട്ടതും എന്റെ സമനില തന്നെ തെറ്റിപ്പോയി. കാരണം, ഇങ്ങനൊരു ഇറക്കിവിടല്‍ നടന്നുവെന്ന് ഞാന്‍ പറഞ്ഞിരുന്ന വളരെ ചുരുക്കം പേരില്‍ ഒരാളായിരുന്നു ഈ സ്ത്രീ. അന്ന് ആ സ്ത്രീ ഈ സുഹൃത്തിന് മാനസിക പ്രശ്‌നമുണ്ടെന്നും അവര്‍ പോലും അവിടെ നില്‍ക്കുന്നത് പേടിച്ചിട്ടാണെന്നുമൊക്കെ എന്നോട് പറഞ്ഞു. ഇടക്ക് ഞാനും അയാളും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് അവര്‍ക്ക് സംശയമുണ്ടായിരുന്നെന്നും അതുകൊണ്ട് തന്നെ നിന്നോട് മോശമായി പെരുമാറിയത് വല്ലാത്ത ഷോക്ക് ആയെന്നും അവര്‍ പറഞ്ഞ് എന്നെ ഒരുപാട് സമാധാനിപ്പിച്ച ആള് തന്നെയാണ് എന്നെ ഇറക്കി വിടാന്‍ ആവശ്യപ്പെട്ടത്.

ആ സ്ത്രീയും അയാളും തമ്മില്‍ പ്രേമത്തിലായിരുന്നത്രേ.. നിനക്ക് ഞാന്‍ വേണോ.. അതോ അവള്‍ വേണോ എന്ന് ചോദിച്ചു കൊണ്ടാണ് അവര്‍ എന്നെ ഇറക്കി വിടാന്‍ ആവശ്യപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്ക് വേണ്ടി വാ തോരാതെ സംസാരിക്കുകയും സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീ സമത്വം, സുരക്ഷ എന്നിവയുടെ അപ്പോസ്തലയുമായ സ്ത്രീയാണ് നട്ടപ്പാതിരായ്ക്ക് ഒരു സ്ത്രീയായ എന്നെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടത്. കൂടാതെ രണ്ട് വര്‍ഷം എന്നെ മാനിപുലേറ്റ് ചെയ്ത് എന്റെ കൂട്ടുകാരിയായി അഭിനയിച്ച്‌ തകര്‍ക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങളൊക്കെ ഒരു ലോഡ് ട്രസ്റ്റ് ഇഷ്യൂവാണ് എനിക്ക് ഉണ്ടാക്കി തന്നത്. ആദ്യം എനിക്ക് അയാളെ വിശ്വസിക്കാനേ പറ്റിയില്ല. കാരണം അത്ര നന്നായാണ് അവരെന്നെ മാനിപുലേറ്റ് ചെയ്തത്. പക്ഷേ ഇപ്പോള്‍ ശ്രീകാന്ത് വെട്ടിയാറിന്റെ കേസിനെ തുടര്‍ന്ന് കേള്‍ക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ സെന്‍സ് ഉണ്ടാക്കി തരുന്നുണ്ട്.
നിങ്ങളുടെ കള്ളനാട്യങ്ങളൊക്കെ ആദ്യമേ പൊളിച്ചെഴുതണമായിരുന്നു. പോസ്റ്റ് പാര്‍ടം ഡിപ്രഷന്‍ അനുഭവിക്കുന്ന സ്ത്രീയെക്കുറിച്ച്‌ നിങ്ങള്‍ എന്താണ് എന്നോട് പറഞ്ഞതെന്ന് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ??? അവര്‍ക്ക് ഷോപ്പിങ് നടത്താനുള്ള അടവാണെന്ന്!!! എന്നിട്ട് ഇതേ നിങ്ങള്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെ കുറിച്ച്‌ ഷോര്‍ട് ഫിലിം എടുത്തു.
കൗണ്‍സിലിങ് കൊടുക്കാന്‍ ദിയ സനക്ക് എന്ത് ക്വാളിഫിക്കേഷന്‍ എന്ന് വന്ന് ലൈവില്‍ ചോദിച്ചിട്ടുണ്ടായിരുന്നല്ലോ.. ഫോറന്‍സിക് മെഡിസിന്‍ ചെയ്യുന്ന നിങ്ങള്‍ക്ക് മാര്യേജ് കൗണ്‍സിലിങ് നല്‍കാന്‍ എന്ത് അര്‍ഹതയാണുണ്ടായിരുന്നത്?
അവസാനമായി, നിങ്ങളുടെ ‘പ്രാണനാഥന്’ ബെര്‍ത്‌ഡേ കേക്ക് വാങ്ങിച്ചു നല്‍കണമെന്നത് നിങ്ങള്‍ പറഞ്ഞത് പ്രകാരം പോയ സ്ത്രീയാണ് റേപ്പിന് ഇരയാക്കപ്പെട്ടത്. ഇക്കാര്യം അറിയിച്ച അവരോട് നിങ്ങള്‍ എന്താണ് ചെയ്തത്? ആ സ്ത്രീയെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. വല്ലാത്ത തൊലിക്കട്ടിയാണ് സര്‍ നിങ്ങള്‍ക്ക്. സ്ത്രീ സുരക്ഷയെ പറ്റി ക്ലാസെടുത്തു കൊണ്ട് ഇനിയും ഈ വഴി വരില്ലേ..

നിങ്ങളൊരു സ്ത്രീയാണെന്ന പരിഗണനയിലാണ് ഇത്ര നാളും മിണ്ടാതിരുന്നത്. പക്ഷേ എനിക്കിപ്പോ തോന്നുന്നത് നിങ്ങളുടെ പൊയ്മുഖം അറിഞ്ഞ ദിവസം തന്നെ ഞാന്‍ അത് പരസ്യപ്പെടുത്തിയിരുന്നെങ്കില്‍ ഒരുപാട് സ്ത്രീകള്‍ക്ക് ഉപകാരമായിരുന്നേനെ..
തൊമ്മിക്കുഞ്ഞ് എഴുതിയത് പോലെ.. ആരെയും സംരക്ഷിക്കേണ്ട അധിക ബാധ്യത എനിക്കില്ല എന്ന് മനസിലാക്കാന്‍ ഞാന്‍ അല്പം വൈകിയതിലുള്ള കുറ്റബോധമേ ഇപ്പോള്‍ എനിക്കുള്ളൂ..

https://www.facebook.com/arathirmmk/posts/3010529262412733
Facebook Comments Box

Spread the love