Sun. Apr 28th, 2024

2020 -2021 സ്വരാജ് ട്രോഫി പുരസ്‌കാര പ്രതീക്ഷയിൽ കുറവിലങ്ങാട് പഞ്ചായത്ത്

By admin Feb 4, 2022 #Kuravilangad
Keralanewz.com

2020 -2021 സ്വരാജ് ട്രോഫി പുരസ്‌കാര പ്രതീക്ഷയിൽ കുറവിലങ്ങാട് പഞ്ചായത്ത്.
കുറവിലങ്ങാട്: കുറവിലങ്ങാട് മുൻ പഞ്ചായത്തു ഭരണസമിതിയുടെ അവസാന വർഷ പ്രവർത്തനങ്ങളെ (2020-2021) വിലയിരുത്തി കേരളാ സർക്കാർ. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി അവാർഡിന്റെ ഭാഗമായാണ് 2020- 2021 പ്രവർത്തന റിപോർട്ടിന്റെ രേഖകൾ പരിശോധിച്ചത്. പഞ്ചായത്തു പ്രസിഡന്റ് പി.സി കുര്യന്റെ നേതൃത്വത്തിലുള്ള 2019-2020 വർഷ ഭരണനേട്ടങ്ങൾക്കു ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള അവാർഡ് 10 ലക്ഷം രൂപ കുറവിലങ്ങാട് പഞ്ചായത്തും രണ്ടാം സ്ഥാനം വെളിയന്നൂർ പഞ്ചായത്തും നേടിയിരുന്നു. 2020 -2021 സ്വരാജ് ട്രോഫി പുരസ്‌കാര പ്രതീക്ഷയിൽ കുറവിലങ്ങാട് പഞ്ചായത്ത്. ഇതേ ഭരണസമിതിയുടെ അവസാനവർഷപ്രവർത്തനങ്ങളുടെ വിലയിരുത്തലാണ് ഇപ്പോൾ പൂർത്തിയായത് .പ്രസ്തുത കാലയളവിൽ ഭരണമികവിൽ ഒന്നാം നിരയിലുള്ളതിനാൽ ജില്ലാ തലത്തിൽ അവാർഡിന് സാധ്യത കല്പിക്കുന്നതിയി മുൻ പഞ്ചായത്തു പ്രസിഡന്റ് പി.സി കുര്യൻ സൂചിപ്പിച്ചു.വരും ദിവസം സർക്കാർ അവാർഡുകൾ പ്രഖ്യാപിക്കും.
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകളെ ആദരിക്കുന്നത് ഈ സ്ഥാപനങ്ങൾക്ക് കൂടുതൽ കരുത്തുപകരുമെന്നും മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ സഹായിക്കുമെന്നും സർക്കാർ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വർഷവും മികച്ച തദ്ദേശ സ്വയംCCരണ സ്ഥാപനങ്ങളെ ആദരിക്കുന്നത്.. 1995-96 വർഷം മുതലാണ് മികച്ച ഗ്രാമപഞ്ചായത്തുകളെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും തെരഞ്ഞെടുത്ത് ട്രോഫിയും ക്യാഷ് അവാർഡും സാക്ഷ്യപത്രവും നൽകി ആദരിച്ചുവരുന്നത്. മഹാത്മജി വിഭാവനം ചെയ്ത ഗ്രാമസ്വരാജിനെ അനുസ്മരിച്ചുകൊണ്ട് ട്രോഫിയ്ക്ക് സ്വരാജ് ട്രോഫി എന്ന് നാമകരണം .
സംസ്ഥാനതലത്തിൽ മികച്ച ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫിയും 25 ലക്ഷം രൂപ സമ്മാനം ലഭിക്കും. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്രാമപഞ്ചായത്തുകൾക്ക് സ്വരാജ് ട്രോഫിയും 10 ലക്ഷം രൂപ വീതവും ലഭിക്കും. രണ്ടാം സ്ഥാനം നേടുന്ന പഞ്ചായത്തുകൾക്ക് സാക്ഷ്യപത്രവും കൂടാതെ പ്രത്യേക പദ്ധതി സഹായധനമായ 5 ലക്ഷം രൂപ വീതവും ലഭിക്കുന്നതാണ്.

2015 – 2020 കാലഘട്ടത്തിൽ കുറവിലങ്ങാട് ,വെളിയന്നൂർ ,അതിരമ്പുഴ , അയ്മനം പഞ്ചായത്തുകളാണ് ജില്ലയിൽ മികവ് പുലർത്തി സംസ്ഥാനതലത്തിലും ദേശീയ തലത്തിലും അവാർഡുകൾ നേടിയത്.രാജ്യത്താകെ രണ്ടരലക്ഷം പഞ്ചായത്തുകളാണുള്ളത് .ദേശീയതലത്തിൽ കുറവിലങ്ങാട് പഞ്ചായത്തു 2020 -ൽ പത്താം സ്ഥാനത്തെത്തി സംസ്ഥാനത്തിനുതന്നെ അഭിമാനനേട്ടം കരസ്ഥമാക്കിയിരുന്നു.

പഞ്ചായത്തു പ്രസിഡന്റെ പി.സി കുര്യനൊപ്പം ,വൈസ് പ്രസിഡന്റ് മേഴ്സി റെജി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സിബി മാണി ,മിനിമോൾ ജോർജ് ,ജോർജ് ജി. ചെന്നേലിൽ, സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ എന്നിവരാണ് ഭരണസമിതിക്ക് നേതൃത്വം നൽകിയത്.പ്രവർത്തനവര്ഷത്തിലെ അവസാന നാലുമാസം പഞ്ചായത്തു പ്രസിഡന്റ് മിനി മത്തായിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി പ്രവർത്തനങ്ങൾ നടത്തി.
ഭരണനിർവഹണം ,നികുതിപിരിവ്,ജനപങ്കാളിത്തം എന്നിവക്കുപുറമെ റോഡുകളുടെ വികസനം,ശുചിത്വ പദ്ധതികൾ ,സംഘര്ഷരഹിത പ്രൊജക്റ്റ്,ടേക്ക് എ ബ്രേക്ക്,ഗ്രാമോദ്യാനം ,ടൌൺ ഹാൾ, ഓപ്പൺ സ്റ്റേജ്, കോവിഡ് പ്രതോരോധ മാതൃകാപ്രവർത്തനങ്ങൾ ,ഓൺലൈൻയോഗപരിശീലനം ,ആദ്യ ഓൺലൈൻപഞ്ചായത്തു കമ്മിറ്റി,ഹരിതകേരളം പ്രവർത്തനങ്ങൾ,പള്ളിക്കവല ഓട നിർമ്മാണം തുടങ്ങി ഒട്ടേറെ പദ്ധതികൾ കാലയളവിൽ നടന്നു.

Facebook Comments Box

By admin

Related Post