Kerala News

തന്നെ നശിപ്പിച്ചു; വി.ആര്‍.എസ് എടുത്ത് യുഎയില്‍ ഒരുമിച്ച്‌ താമസിക്കാമെന്ന് പറഞ്ഞു; മൂന്ന് വര്‍ഷമായി ജീവിതത്തിന്റെ ഭാഗം; ശിവശങ്കറിനെതിരെ സ്വപ്‌ന സുരേഷ്

Keralanewz.com

തിരുവനന്തപുരം: ശിവശങ്കര്‍ ഐഎഎസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്.

തന്നെ നശിപ്പിച്ചത് ശിവശങ്കരാണ്. വി.ആര്‍.എസ് എടുത്ത് യുഎയില്‍ ഒരുമിച്ച്‌ താമസിക്കാമെന്ന് അദേഹം പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തിലേറെയാണ് അദേഹം തന്റെ ജീവിതത്തിന്റെ ഭാഗമാണ്. ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.

യൂണിടാക്കില്‍ നടന്ന എല്ലാ ക്രമക്കേടുകളും ശിവശങ്കറിന് അറിയാമായിരുന്നു. തന്നെ നശിപ്പിച്ചതില്‍ അദേഹത്തിന് മുഖ്യപങ്കുണ്ട്. രണ്ടുമാസത്തിലൊരിക്കല്‍ അദേഹവും ഒരുമിച്ചുള്ള യാത്രപതിവായിരുന്നു. ബെംഗളൂരുവില്‍ പതിവായി പോയി. താന്‍ ബുക്ക് എഴുതിയാല്‍ പലരും ഒളിവില്‍ പോകേണ്ടിവരും. ശിവശങ്കര്‍ തന്നെ ചൂഷണം ചെയ്തു.

യൂണിടാക്കിന്റെ നിര്‍ദേശം അനുസരിച്ചാണ് മൊബൈല്‍ഫോണ്‍ നല്‍കിയത്. കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ചത് ശിവശങ്കറിന്റെ നിര്‍ദേശം അനുസരിച്ചാണ്. ശിവശങ്കര്‍ ഇനി ഒരു പെണ്‍കുട്ടിയോടും ഇങ്ങനെ ചെയ്യരുതെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരില്‍ എം ശിവശങ്കര്‍ ബുക്ക് എഴുതിയതോടെയാണ് സ്വപ്‌ന സുരേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്.

Facebook Comments Box