Mon. Apr 29th, 2024

കുട്ടിസംഘത്തിന്റെ കാര്‍ ഇടിച്ച്‌ മരണം: ഓടിച്ചത് 16കാരന്‍

By admin Feb 15, 2022 #ac cident death #Accident
Keralanewz.com

ആലുവ: ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാളുടെ മരണത്തിന് ഇടയാക്കിയ കാര്‍ ഓടിച്ചിരുന്നത് 16കാരനാണെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

കാറിലുണ്ടായിരുന്ന അഞ്ചംഗ സംഘത്തില്‍ ബിരുദ വിദ്യാര്‍ത്ഥി കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം ചന്ദനപ്പറമ്ബില്‍ അല്‍ത്താഫ് (20) ഒഴികെയുള്ളവരെല്ലാം പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ത്ഥികളാണ്.

കൊടുങ്ങല്ലൂര്‍ സെന്റ് ജോസഫ് സ്കൂളില്‍ പ്ളസ് വണ്‍​ വി​ദ്യാര്‍ത്ഥിയായ ചന്തപ്പുര സ്വദേശിയായ 16കാരനാണ് കാര്‍ ഓടിച്ചിരുന്നത്. ഞായറാഴ്ച സംഭവശേഷം കാറിലുണ്ടായിരുന്നവര്‍ പൊലീസിന് മൊഴി നല്‍കിയപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സുള്ള അല്‍ത്താഫാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് പറഞ്ഞത്. അതിനാല്‍ എഫ്.ഐ.ആറില്‍ അല്‍ത്താഫിന്റെ പേരാണ് ചേര്‍ത്തത്. സി.സി ടി.വി ദൃശ്യത്തിന്റെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് 16കാരനെ തിരിച്ചറിഞ്ഞതെന്ന് ആലുവ സി.ഐ എല്‍. അനില്‍കുമാര്‍ പറഞ്ഞു.

ദേശീയപാതയില്‍ മുട്ടം തൈക്കാവിന് സമീപമായി​രുന്നു അപകടം. എടത്തല നൊച്ചിമ പള്ളിക്കുടിവീട്ടില്‍ പി.എ. ബക്കറാണ് (62) മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കാറിന്റെ ആര്‍.സി ഉടമ കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശി അബ്ദുള്‍ ഹക്കീം, വാടകയ്ക്ക് നല്‍കിയ ഏജന്റ് ഹക്കീമിന്റെ സഹോദരീപുത്രന്‍ സാലിഹ് എന്നിവരും കേസില്‍ പ്രതികളാണ്. കാര്‍ ഓടിച്ച 16കാരനെതിരെ അശ്രദ്ധമായി​ ഡ്രൈവ് ചെയ്ത് മനപ്പൂര്‍വമല്ലാതെയുള്ള നരഹത്യയ്ക്ക് 304 എ പ്രകാരവും ഹക്കീമിനും സാലിഹി​നുമെതിരെ പ്രായപൂര്‍ത്തി​യാവര്‍ അപകടങ്ങള്‍ സൃഷ്ടി​ക്കുമ്ബോള്‍ രക്ഷി​താക്കള്‍ക്കെതി​രെയുള്ള 199എ പ്രകാരവുമാണ് കേസ്.

Facebook Comments Box

By admin

Related Post