Sun. Apr 28th, 2024

എൽദോസ് കുന്നപ്പിള്ളിൽ വീണ്ടും കുരുക്കിൽ.

By admin Oct 23, 2022 #Eldhose Kunnappalli
Keralanewz.com

ബലാത്സംഗക്കേസിലെ പ്രതി പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിളളി ഒളിവില്‍ കഴിഞ്ഞത് പറവൂരിലെ സുഹൃത്തിന്റെ വീട്ടില്‍.

പറവൂര്‍ സ്വദേശിയായ ബാബു ജോണ്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുഹൃത്തായ ജിബിന്റെ വീട്ടിലാണ് എല്‍ദോസ് ഒളിവില്‍ കഴിഞ്ഞത്. ജിബിന്‍ കടംവാങ്ങിയ പണം തിരികെ ചോദിക്കാന്‍ പോയപ്പോള്‍ എംഎല്‍എയെ കണ്ടെന്നാണ് ബാബു ജോണിന്റെ വെളിപ്പെടുത്തല്‍.പണത്തെ ചൊല്ലി സുഹൃത്തുമായി തര്‍ക്കമുണ്ടായപ്പോള്‍ എല്‍ദോസ് കൊല്ലുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും ബാബു ജോണ്‍ ആരോപിച്ചു.അദ്ദേഹം പോലീസിൽ പരാതി നൽകി കഴിഞ്ഞു.

കഴിഞ്ഞ 16-ാം തീയതിയാണ് എല്‍ദോസിനെ ജിബിയുടെ വീട്ടില്‍ കണ്ടതെന്ന് ബാബു പറഞ്ഞു. 2013ല്‍ ഹോട്ടല്‍ ഉടമയായ ജിബി ബാബുവില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിക്കാനാണ് ബാബു ജിബിയുടെ വീട്ടിലേക്ക് പോയത്. അവിടെ എത്തിയപ്പോള്‍ എല്‍ദോസ് എംഎല്‍എയും ജിബിയും മറ്റ് രണ്ടു പേരും ഹാളില്‍ ഇരുന്ന് മദ്യപിക്കുന്നതാണ് കണ്ടതെന്നും പരാതിയില്‍ പറയുന്നു.

Facebook Comments Box

By admin

Related Post