Mon. Apr 29th, 2024

ജോണി നെല്ലൂർ ഉണ്ടാക്കിയ പാർട്ടിയിൽ തുടക്കത്തിലേ കല്ല് കടി

By admin Apr 22, 2023 #Johny Nelloor #NPP
Keralanewz.com

ദേശീയ മൈനോരിറ്റി കമ്മീഷന്‍ മുന്‍ അംഗം വി.വി. അഗസ്റ്റിന്റെയും കേരള കോണ്‍ഗ്രസ്(ജോസഫ്) വിഭാഗത്തില്‍ നിന്നും രാജിവെച്ച മുന്‍എം.എല്‍.എ ജോണി നെല്ലൂരിന്റെയും നേതൃത്വത്തില്‍ നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി(എന്‍.പി.പി) എന്ന പേരില്‍

പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു.എറണാകുളത്ത്് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പാര്‍ടിയുടെ പ്രഖ്യാപനം നടന്നത്. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സന്ദര്‍ശിച്ച്‌ ആവശ്യങ്ങള്‍ ബോധിപ്പിക്കുമെന്ന് ആണ് പാര്‍ടിയുടെ ചെയര്‍മാന്‍ വി.വി അഗസ്റ്റിനും വര്‍ക്കിംഗ് ചെയര്‍മാന്‍ ജോണി നെല്ലൂരും അറിയിച്ചു.ജോണി നെല്ലൂരിനു പിന്നാലെ ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച മുന്‍ എം.എല്‍.എ മാത്യു സ്റ്റീഫനാണ് വൈസ് ചെയര്‍മാന്‍. കെ.ഡി ലൂയിസ ആണ്് മറ്റൊരു വൈസ് ചെയര്‍മാന്‍.

Facebook Comments Box

By admin

Related Post