Sun. Apr 28th, 2024

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്ബായി രാജ്യവ്യാപകമായി സംഭാവന പിരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്

By admin Oct 31, 2023
Keralanewz.com

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്ബായി രാജ്യവ്യാപകമായി സംഭാവന പിരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അടുത്ത മാസം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമായിരിക്കും കോണ്‍ഗ്രസ് സംഭാവന പ്രചരണം ആരംഭിക്കുക. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ 25 പാര്‍ട്ടികളുടെ സഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ്.

തിരഞ്ഞെടുപ്പിനായി പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കാനാണ് തീരുമാനം. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ കോണ്‍ഗ്രസിന് കോര്‍പ്പറേറ്റ് കമ്ബനികളില്‍ നിന്നുള്ള സംഭാവനയില്‍ വലിയ ഇടിവ് സംഭവിച്ചിരുന്നു. പാര്‍ട്ടിയ്ക്ക് ഫണ്ട് അത്യാവശ്യമായതിനാല്‍ ജനങ്ങളില്‍ നിന്ന് തന്നെ പിരിച്ചെടുക്കാനാണ് തീരുമാനം.

Facebook Comments Box

By admin

Related Post