Sun. Apr 28th, 2024

മദ്യനയക്കേസ് ചോദ്യാവലി തയ്യാറാക്കി ഇ.ഡി. ; അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് കേന്ദ്ര ഏജന്‍സിക്ക് മുന്നില്‍ ഹാജരാകും

By admin Nov 2, 2023
Keralanewz.com

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ആംആദ്മിപാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ഇ.ഡി.യ്ക്ക് മുന്നില്‍ ഹാജരാകും.

കെജ്‌രിവാളിനോട് ചോദിക്കാന്‍ ചോദ്യാവലി തയ്യാറാക്കിയിരിക്കുകയാണ് ഇ.ഡി. രാവിലെ 11 മണിയോടെ കെജ്‌രിവാള്‍ ഇ.ഡി്.യ്ക്ക് മുന്നിലെത്തുമെന്നാണ് വിവരം. കെജ്‌രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കെജ്‌രിവാളിനെ പേടിയാണെന്നും ഇ.ഡിക്ക് മുമ്ബാകെ ഹാജരാകുമ്ബോള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നും എ.എ.പി നേതാക്കള്‍ ആരോപിച്ചു. ബി.ജെ.പിക്കെതിരേ സംസാരിക്കുന്നവരെ സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിച്ച്‌ ലക്ഷ്യമിടുന്നത് കെജ്‌രിവാളില്‍ മാത്രം ഒതുങ്ങില്ലെന്ന് എ.എ.പി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി സിങ് പറഞ്ഞു.

‘ഇന്ത്യ’ മുന്നണിയിലെ എല്ലാ നേതാക്കളെയും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. കെജ്‌രിവാളിന് ശേഷം ഹേമന്ത് സോറനാ(ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി)നാണു ലക്ഷ്യം. ബിഹാറിലും കേരളത്തിലും തമിഴ്‌നാട്ടിലും ബി.ജെ.പി തോറ്റതിനാല്‍ തേജസ്വി യാദവും പിണറായി വിജയനും എം.കെ. സ്റ്റാലിനും ജയിലില്‍ പോകും.”- അതിഷി പറഞ്ഞു. ”കെജ്‌രിവാളിനെതിരേ കേസോ തെളിവോ ഇല്ലെന്ന് അവര്‍ പറഞ്ഞു.

അവസാന ശ്വാസം വരെ രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന്‍ പോരാടുമെന്ന് അവര്‍ പറഞ്ഞു.’ ബി.ജെ.പിയുടെ ഉദ്ദേശ്യം വളരെ വ്യക്തമാണെന്ന് എ.എ.പി ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞു. കെജ്‌രിവാളിനെ കുടുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. രാജ്യത്തുടനീളം കെജ്‌രിവാളിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതി മോദി സര്‍ക്കാരിനെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഏതു വിധേനയും കെജ്‌രിവാളിനെ രാഷ്ട്രീയമായി ഇല്ലാതാക്കുക എന്നതാണ് ബി.ജെ.പിയുടെയും മോദിയുടെയും ലക്ഷ്യമെന്നും സന്ദീപ് പഥക് പറഞ്ഞു.

മദ്യനയ അഴിമതിക്കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണു കെജ്‌രിവാളിനെ ഇ.ഡി. ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. കേസിലെ മുഖ്യആസൂത്രകന്‍ അദ്ദേഹമാണെന്നാണാണു ബി.ജെ.പി. നിലപാട്. ഇ.ഡി. അറസ്റ്റ് ചെയ്താലും കെജ്‌രിവാളിന് അധികാരത്തില്‍ തുടരുന്നതിനു തടസമില്ലെന്നാണു നിയമ വിദഗ്ധരുടെ നിലപാട്. രണ്ട് വര്‍ഷത്തിലേറെ തടവ്ശിക്ഷ ലഭിച്ചവര്‍ക്കാണ് അധികാരത്തില്‍ തുടരുന്നതിനു തടസമുള്ളത്. എങ്കിലും അറസ്റ്റിനെ തുടര്‍ന്നു അധികാരത്തില്‍ തുടരുന്നതില്‍ ധാര്‍മിക ഇല്ലെന്നു പ്രതിപക്ഷത്തിനു വാദിക്കാം. ജയിലില്‍ കഴിയുമ്ബോള്‍ അദ്ദേഹം ചുമതല മറ്റൊരു മന്ത്രിക്ക് െകെമാറേണ്ടിവരുമെന്നും നിയമവിദഗ്ധര്‍ പറയുന്നു.

Facebook Comments Box

By admin

Related Post