Sun. Apr 28th, 2024

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഹിറ്റ് ആന്‍ഡ് റണ്‍ നിയമത്തിനെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തിയ സമരത്തെ പിന്തുണച്ച്‌ രാഹുല്‍ ഗാന്ധി

By admin Jan 3, 2024
Keralanewz.com

ന്യൂഡല്‍ഹി; കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഹിറ്റ് ആന്‍ഡ് റണ്‍നിയമത്തിനെതിരെ രാജ്യവ്യാപകമായി ട്രക്ക് ഡ്രൈവറുമാര്‍ നടത്തുന്ന സമരത്തിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.പ്രതിപക്ഷവുമായി സംസാരിക്കാതെയും നിയമം ബാധിക്കുന്ന വിഭാഗവുമായി സംസാരിക്കാതെയും നിയമങ്ങള്‍ ഉണ്ടാകണമെന്ന പിടിവാശി ജനാധിപത്യത്തിന്റെ ആത്മാവിന് നേരെയുള്ള തുടര്‍ച്ചയായ ആക്രമണമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഡ്രൈവര്‍മാര്‍ക്കെതിരെ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാമുന്ന നിയമം പാര്‍ലമെന്റില്‍ ചക്രവര്‍ത്തി കൊണ്ടുവന്നത് 150 ലധികം പ്രതിപക്ഷ നേതാക്കളെ സസ്‌പെന്‍ഡ് ചെയ്ത ശേഷമാണ്.കഠിനാധ്വാനികളായ ഡ്രൈവറുമാരെ മേല്‍ കടുത്ത നിയമങ്ങള്‍ ഏര്‍പ്പെടുത്തുന്നത്‌അവരുടെ ജീവിതത്തിനെ മോശമായി ബാധിക്കും.
ചാട്ടവാറുകൊണ്ട്് ജനാധിപത്യം നടത്തുന് സര്‍ക്കാര്‍ ‘ ചക്രവര്‍ത്തിയുടെ ഉത്തരവുകളും’ നീതിയും തമ്മിലുള്ള വിത്യാസം മറന്നുവെന്നാണ് രാഹുല്‍ ഗാന്ധി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.

ഡ്രൈവറുടെ മാരുടെ അശ്രദ്ധ കൊണ്ട് മരണം സംഭവിച്ചാല്‍ അഞ്ച് വര്‍ഷം തടവും പിഴയുമാണ് പുതിയ ഹിറ്റ് ആന്‍ഡ് റണ്‍ വ്യവസ്ഥ. പുതിയ നിയമത്തിനെതിരെ മൂന്ന് ദിവസം നീളുന്ന സമരം കവിഞ്ഞ

Facebook Comments Box

By admin

Related Post