Sun. Apr 28th, 2024

പിസി ജോർജിനു ബിജെപി സീറ്റ്‌ നൽകില്ല. പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ മത്സരിച്ചേക്കും. മാണി സി കാപ്പനെയും മുന്നണിയിലെത്തിക്കാൻ ശ്രമം. ജോസഫ് വിഭാഗവുമായും ചർച്ച നടത്തിയേക്കും.

By admin Jan 16, 2024
Keralanewz.com

പത്തനംതിട്ട : ലോകസഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പിസി ജോർജിനു തിരിച്ചടി. പത്തനംതിട്ട സീറ്റിൽ മത്സരിക്കാൻ ഉടുപ്പ് തൈപ്പിക്കുന്ന പിസി ജോർജിനു സീറ്റ്‌ നൽകിയേക്കില്ല. ബി ഡി ജെ എസ്, എൻ എസ് എസ് എന്നീ സംഘടനകൾ എതിർക്കുന്നതും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പത്തനംതിട്ട സീറ്റിൽ മത്സരിക്കണം എന്നു പാർട്ടി നിർദേശിച്ചതും ആണ് പിസി ജോർജ്ന് തിരിച്ചടി ആയത്. മാത്രമല്ല പിസി ജോർജ് ജനകീയൻ അല്ലാ എന്നും പൂഞ്ഞാറിലെ തോൽവിക്ക് ശേഷം മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്നും പുറത്തായ പിസി യേ ബിജെപി സീറ്റ്‌ നൽകി വളർത്തേണ്ട എന്നുമാണ് ബിജെപി വിലയിരുത്തുന്നത്. സ്വന്തം വാർഡിൽ പോലും പിന്നിൽ പോയ പിസി ജോർജ് മുന്നണി ക്ക് യാതൊരു ഗുണവും ചെയ്യില്ലാ എന്നും ബിജെപി കരുതുന്നു. ഒരു പക്ഷേ പിസി ജോർജിനെക്കാൾ വോട്ട് പിടിക്കാൻ അദ്ദേഹത്തിന്റെ മകന് കഴിയുമെന്നും ബിജെപി കരുതുന്നു. പിസി ജോർജ് ന്റെ മകന് വേണ്ടി മറ്റൊരു സീറ്റ്‌ നൽകാം എന്നാണ് ബിജെപി പറയുന്നത്. എന്നാൽ ആ നീക്കത്തോടെ ജോർജിനു താല്പര്യം ഇല്ലാ താനും.

കെ സുരേന്ദ്രൻ ആണ് പത്തനംതിട്ട സീറ്റിൽ ബിജെപി പരിഗണിക്കുന്ന സ്ഥാനാർത്ഥി. ഒരു പക്ഷേ അദ്ദേഹം അവിടെ മത്സരിച്ചില്ലായെങ്കിൽ യു ഡീ എഫിൽ നിന്നു ജോസഫ് വിഭാഗവുമായും, മാണി സി കാപ്പനുമായും ചർച്ച നടത്തിയേക്കും. ജോസഫ് വിഭാഗത്തിൽ നിന്നു ഒരു വിഭാഗം നേതാക്കൾ സീറ്റ്‌ മോഹിച്ചു ബിജെപി യിൽ ചേരാൻ സാധ്യത ഉണ്ട്. തോമസ് ഉണ്ണിയാടൻ, ഫ്രാൻ‌സിസ് ജോർജ്, സജി മഞ്ഞക്കടമ്പിൽ എന്നിവരാണ് സ്ഥാനാർത്ഥി മോഹികൾ. സജി മഞ്ഞകടമ്പൻ മത്സരിക്കുന്നതിനോടാണ് മോൻസ് ജോസഫിന് താല്പര്യം. എന്നാൽ പിജെ ജോസഫ് ആവട്ടെ താൻ തന്നെ മത്സരിക്കാം എന്നും പറയുന്നുണ്ട്.

എന്തായാലും തൃശൂർ കൂടാതെ രണ്ടു സീറ്റുകൾ കൂടി കടുത്ത മത്സരം എങ്കിലും ഉണ്ടാക്കുവാൻ ആണ് ബിജെപി ശ്രമിക്കുന്നത്. പക്ഷേ ഈ വട്ടവും ബിജെപി അക്കൗണ്ട് തുറക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Facebook Comments Box

By admin

Related Post