കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും.ഇന്നു െവെകിട്ട് അഞ്ചിന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി, െവെകിട്ട് എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഗസ്റ്റ് ഹൗസ് വരെ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും.
െവെകിട്ട് ആറിനാണ് റോഡ് ഷോ ആരംഭിക്കുക.
രാത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങിയശേഷം നാളെ രാവിലെ 6.30-ന് ഹെലികോപ്ടറില്‍ ഗുരുവായൂരിലേക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കും. അവിടെനിന്ന് തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെത്തും. ഒരു മണിക്കൂര്‍ അവിടെ ചെലവഴിച്ചശേഷം ഹെലികോപ്ടറില്‍ കൊച്ചിയിലേക്കു മടങ്ങും.
വില്ലിങ്ഡന്‍ ഐലന്‍ഡില്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡിന്റെ രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണികേന്ദ്രം, പുതിയ ഡ്രൈഡോക്ക് എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും. തുടര്‍ന്ന് ഉച്ചയോടെ ബി.ജെ.പി. ശക്തികേന്ദ്ര ഇന്‍ ചാര്‍ജുമാരുടെ യോഗം മെറെന്‍ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യും.