Sun. Apr 28th, 2024

വനിതാസംവരണ ബില്ലില്‍ കേന്ദ്രത്തിന്‌ രാഷ്‌ട്രീയലക്ഷ്യം: കെ.കെ. ശൈലജ

By admin Jan 16, 2024
Keralanewz.com

കോഴിക്കോട്‌: കേന്ദ്ര സര്‍ക്കാര്‍ വനിത സംവരണ ബില്ല്‌ അവതരിപ്പിച്ചത്‌ തെരഞ്ഞെടുപ്പ്‌ ലക്ഷ്യംവച്ചു മാത്രമാണെന്നു സി.പി.എം.

കേന്ദ്ര കമ്മിറ്റി അംഗം കെ. കെ. ശൈലജ. കേരള ലിറ്ററേച്ചര്‍ ഫെസ്‌റ്റിവലില്‍ കെ.കെ. ശൈലജയുടെ “നിശ്‌ചയദാര്‍ഢ്യം കരുത്തായി” എന്ന പുസ്‌തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. പുസ്‌തകം, സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പ്രകാശനം ചെയ്‌തു. ചര്‍ച്ചയില്‍ കെ.കെ. ഷാഹിന മോഡറേറ്ററായി.
കോവിഡ്‌, നിപ പ്രതിരോധത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ വഹിച്ച പങ്ക്‌ വലുതാണെന്നും കെ.കെ. ശൈലജ പറഞ്ഞു. അതേ സമയം, മാധ്യമങ്ങളുടെ ഭാഗത്ത്‌ നിന്ന്‌ വേദനിപ്പിക്കുന്ന അനുഭവങ്ങളുമുണ്ടായി. എല്ലാ പൗരന്മാരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ നിലവില്‍ ഏറ്റവും ശ്രദ്ധ ചെലുത്തുന്ന സംസ്‌ഥാനം കേരളമാണ്‌. പൊതുപ്രവര്‍ത്തനരാഷ്‌ട്രീയ മേഖലകളിലേക്ക്‌ സ്‌ത്രീകള്‍ കടന്നുവരണം.- കെ.കെ. ശൈലജ പറഞ്ഞു. കേരളത്തിനു വനിത മുഖ്യമന്ത്രി ആവശ്യമാണോ എന്ന ചോദ്യത്തിന്‌, കേരളം ഭരിക്കുന്ന മുഖ്യമന്ത്രി നല്ല ആശയത്തോട്‌ കൂടിയാണ്‌ നാടിനെ മുന്നോട്ട്‌ നയിക്കുന്നതെന്ന്‌ അവര്‍ മറുപടി നല്‍കി.

Facebook Comments Box

By admin

Related Post