Mon. May 13th, 2024

മോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം: സുരക്ഷയ്‌ക്ക് 4,000 പോലീസുകാര്‍

By admin Jan 16, 2024
Keralanewz.com

ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന്‌ സുരക്ഷയ്‌ക്കായി 4,000 പോലീസുകാരെ വിന്യസിക്കും.

എസ്‌.പി.ജി. ഉദ്യോഗസ്‌ഥരുടെ മേല്‍നോട്ടത്തില്‍ സുരക്ഷ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുതല ഉദ്യോഗസ്‌ഥരുടെ യോഗം ചേര്‍ന്നു.
17നു രാവിലെ എട്ടിനു ശ്രീകൃഷ്‌ണ കോളജ്‌ ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി, കാര്‍ മാര്‍ഗമാണു ദേവസ്വത്തിന്റെ ശ്രീവത്സം അതിഥി മന്ദിരത്തിലെത്തുക.
ഹെലിപാഡ്‌ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രം വരെ റോഡിന്‌ ഇരുഭാഗത്തും ബാരിക്കേഡ്‌ ഒരുക്കും. രാവിലെ ആറുമുതല്‍ ഒമ്ബതുവരെ ഈ റൂട്ടിലൂടെ വാഹനഗതാഗതം അനുവദിക്കില്ല. എസ്‌.പി.ജി. എ.ഡി.ജി.പി. സുരേഷ്‌ രാജ്‌ പുരോഹിതിന്റെ നേതൃത്വത്തില്‍ പൂന്താനം ഓഡിറ്റോറിയത്തിലാണ്‌ യോഗം ചേര്‍ന്നത്‌. രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ സര്‍ക്കാര്‍ തലത്തിലെ വിവിധ വകുപ്പുതല ഉദ്യോഗസ്‌ഥര്‍ പങ്കെടുത്തു. നോര്‍ത്ത്‌ സോണ്‍ ഐ.ജി. സേതുരാമന്‍, സ്‌പെഷല്‍ റേഞ്ച്‌ ഡി.ഐ.ജി. അജിത ബീഗം, സിറ്റി പോലീസ്‌ കമ്മിഷണര്‍ അങ്കിത്ത്‌ അശോകന്‍, കലക്‌ടര്‍ കൃഷ്‌ണതേജ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ ക്ഷേത്രത്തിലും ഹെലിപാഡിലും പരിശോധന നടത്തി.

Facebook Comments Box

By admin

Related Post