Sun. Apr 28th, 2024

”കേരളത്തില്‍ നടക്കുന്നത് കടുത്ത ഭരണഘടന ലംഘനം; ഭരണതലവന് പോലും കേരളത്തില്‍ രക്ഷയില്ലായെന്ന് കുമ്മനം രാജശേഖരന്‍

By admin Jan 27, 2024
Keralanewz.com

ഗവര്‍ണര്‍ക്കെതിരെ കൊല്ലത്ത് എസ് എഫ് ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തില്‍ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍.

കടുത്ത ഭരണഘടന ലംഘനമാണ് കേരളത്തില്‍ നടക്കുന്നത്. നീതി തേടി ഗവര്‍ണര്‍ നിലവിളിക്കുന്നു. കേരളത്തില്‍ ഗവര്‍ണര്‍ക്ക് പോലും രക്ഷയില്ലായെന്ന് കുമ്മനെ ആരോപിച്ചു.
ഗവര്‍ണര്‍ക്ക് റോഡില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥ അദ്ദോഹത്തിന്റെ യാത്രാ പരിപ്പാടികള്‍ ചോരുന്നു.നീതിയും സുരക്ഷയും സംരക്ഷമവും സഹായവും അദ്ദേഹത്തിന് പോലീസില്‍ നിന്നും ലഭിക്കുന്നില്ല.മുഖ്യമന്ത്രി മൗനം പാലിക്കുന്നു.ഗവര്‍ണറെ ആക്രമിക്കാന്‍ മുഖ്യമന്ത്രി തന്റെ അണികളെ തെരുവിലേക്കയക്കുന്നുവെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ഗവര്‍ണര്‍ ഉന്നയിക്കുന്ന മൗലികമായ ചോദ്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഉത്തരം നല്‍കാതെഅവ പരിഹരിക്കാതെ സ്വന്തം അണികളെ ഇരക്കി അദ്ദേഹത്തെ നേടിയെടുക്കുകയാണ് മുഖ്യമന്ത്രി. ഗവര്‍ണറെ നേരിടേണ്ടത് ഈ രീതിയിലാണോ.ജനാധിപത്യത്തെ കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post