Mon. Apr 29th, 2024

ഉദ്യോഗസ്ഥ ക്ഷാമം; മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

By admin Mar 12, 2024
Keralanewz.com

തിരുവനന്തപുരം: ഉദ്യോഗസ്ഥ ക്ഷാമം കാരണം മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍.

ഗതാഗത വകുപ്പ് തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട് എങ്കിലും ഉദ്യോഗസ്ഥരുടെ അധിക തസ്തിക സൃഷ്ടിക്കുന്നത് ഇപ്പോള്‍ പരിഗണനയിലില്ലെന്നാണ് വകുപ്പ് അറിയിക്കുന്നത്.

സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റിന്റെ ഭാഗമായി 24 മണിക്കൂറും വാഹന പരിശോധനക്ക് എംവിഡി ഉദ്യോഗസ്ഥര്‍ വേണമെന്നാണ്. എന്നാല്‍ ഇതിനാവശ്യമായ ഉദ്യോഗസ്ഥര്‍ ഇല്ലെന്നതാണ് വസ്തുത.

ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ കീഴില്‍ 14 ആര്‍റ്റിഒമാരും, 99 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും, 255 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തുള്ളത്. പ്രധാന ഇടങ്ങളില്‍ പോലും വാഹന പരിശോധനക്ക് ഈ സംഖ്യ മതിയാകുന്നില്ല. ഉദ്യോഗസ്ഥര്‍ക്കെല്ലാം അധിക ഭാരമെന്നാണ് ഉയരുന്ന പരാതി. വിഷയം ഗതാഗത വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും എന്നാല്‍ സര്‍ക്കാരിന്റെ സാമ്ബത്തിക ബുദ്ധിമുട്ടില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നത് വെല്ലുവിളിയാണെന്നും അധിക തസ്തിക സൃഷ്ടിക്കുന്നത് ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്നും ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍ അറിയിച്ചു.

Facebook Comments Box

By admin

Related Post