Mon. Apr 29th, 2024

കുടുംബയോഗങ്ങൾ സജീവമാക്കി ഇടതു മുന്നണി ; ജനസാഗരത്തിനൊപ്പം തോമസ് ചാഴികാടൻ .

Keralanewz.com

കോട്ടയം: മണ്ഡലം കൺവൻഷനുകൾ പൂർത്തീകരിച്ചതിന് പിന്നാലെ കുടുംബയോഗങ്ങൾ സജീവമാക്കി ഇടതുമുന്നണി. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലും കുടുംബയോഗങ്ങൾ പുരോഗമിക്കുകയാണ്. ഘടകകക്ഷികളുടെ പോഷക, ബഹുജനസംഘടനകളുടെ സമ്മേളനങ്ങളും ആരംഭിച്ചിട്ടുണ്ട്.
മണ്ഡലത്തിലൂടനീളം ഓട്ടപ്രദക്ഷിണം നടത്തുന്ന സ്ഥാനാർത്ഥി കുടുംബയോഗങ്ങളിൽ ചിലതിൽ ഓടിയെത്തുന്നത് അണികളിൽ ആവേശം സമ്മാനിക്കുന്നുണ്ട്.

തോമസ് ചാഴികാടൻ എംപിയായി മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളെ അക്കമിട്ട് നിരത്തി വോട്ടാക്കി മാറ്റാണ് ഇടതുമുന്നണിയുടെ ശ്രമം. അഞ്ച് വർഷത്തിനുള്ളിൽ എല്ലാപഞ്ചായത്തുകളിലും ഒരു വികസനപദ്ധതിയെങ്കിലും എത്തിച്ചിട്ടുണ്ടെന്നത് മുന്നണിക്ക് പ്രചരണത്തിന് വക സമ്മാനിക്കുന്നു.
നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളുടെ പേരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലും തോമസ് ചാഴികാടന് പലയിടങ്ങളിലും നാട്ടുകാർ രാഷ്ട്രീയം മറന്ന് സ്വീകരണമൊരുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.


പാർലമെന്റ് കൺവൻഷന് പിന്നാലെ നിയോജകമണ്ഡലങ്ങളിലും മണ്ഡലങ്ങളിലും കൺവൻഷനുകൾ വലിയ ജനപങ്കാളിത്തത്തിൽ നടത്തിയിരുന്നു. ബൂത്ത്തലകൺവൻഷനുകളും ആരംഭിച്ച് സാധാരണപ്രവർത്തകരെയടക്കം പ്രചരണരംഗത്തിറക്കാനുള്ള നീക്കത്തിലാണ് ഇടതുമുന്നണി നേതൃത്വം.

Facebook Comments Box

By admin

Related Post