Thu. May 9th, 2024

അരവിന്ദ് കേജ്രിവാളിനെ ഇഡി ചോദ്യം ചെയ്യുന്നു; വ്യാപക പ്രതിഷേധവുമായി എഎപി .

By admin Mar 22, 2024 #aap #Aravind Kejriwal
Keralanewz.com

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഇഡി ചോദ്യം ചെയ്യുന്നു. ഇഡി അഡീഷണല്‍ ഡയറക്ടര്‍ കപില്‍ രാജാണ് ചോദ്യം ചെയ്യുന്നത്.

നേരത്തേ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതയ്‌ക്കൊപ്പം ഇരുത്തിയും കേജരിവാളിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം കേജരിവാളിന്‍റെ അറസ്റ്റിനെതിരേ വ്യാപക പ്രതിഷേധം നടത്താനാണ് എഎപിയുടെ നീക്കം. പ്ലക്കാര്‍ഡുകളുമായി എഎപി ആസ്ഥാനത്തെത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിക്കുകയാണ്.

ഡല്‍ഹിയിലെ ബിജെപി ഓഫീസിലേക്കുള്ള എഎപി മാര്‍ച്ചില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നഗരത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേജരിവാളിന്‍റെ വസതിക്കു മുന്നില്‍ കേന്ദ്ര സേനയേയും വിന്യസിച്ചിട്ടുണ്ട്.

Facebook Comments Box

By admin

Related Post