Mon. Apr 29th, 2024

ഭാര്യയെ സംശയം: വെട്ടിക്കൊലപ്പെടുത്തി പായയില്‍ പൊതിഞ്ഞ് ഭര്‍ത്താവ്

By admin Dec 7, 2021 #news
Keralanewz.com

കാസര്‍കോട്: കാസര്‍കോട് പെര്‍ളടുക്കയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഭാര്യ ഉഷയെയാണ് ഭര്‍ത്താവ് അശോകന്‍ വെട്ടിക്കൊന്നത്.

ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെര്‍ളടുക്കയിലെ വാടക ക്വാട്ടേഴ്‌സില്‍ വെച്ചായിരുന്നു ആക്രമണം. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കൊല നടന്നതെന്ന് പോലീസ് പറയുന്നു.

കൊലപാതകത്തിന് ശേഷം മുങ്ങിയ അശോകനെ കാസര്‍കോട് റെയില്‍വേ പരിസരത്ത് വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. നാടുവിടാനായിരുന്നു ശ്രമം. രാവിലെ അശോകനെ സുഹൃത്തുക്കള്‍ അന്വേഷിച്ച്‌ എത്തിയപ്പോഴാണ് പായയില്‍ പൊതിഞ്ഞ നിലയില്‍ ഉഷയുടെ മൃതദേഹം കണ്ടെത്തുന്നത്.

ഭാര്യയിലുള്ള സംശയമാണ് കൊലയ്‌ക്ക് കാരണമെന്നാണ് അശോകന്‍ പോലീസിനോട് പറഞ്ഞത്. ഉഷ ബീഡി തൊഴിലാളിയും അശോകന്‍ കൂലിപ്പണിക്കാരനുമാണ്. അശോകന് മാനസിക പ്രശ്‌നമുള്ളതായി പ്രദേശവാസികള്‍ പറയുന്നു

Facebook Comments Box

By admin

Related Post