ചൈനയ്ക്ക് തിരിച്ചടി; ഛബഹാര്‍ തുറമുഖ പദ്ധതിയ്ക്കായി ചൈനീസ് കമ്ബനിയുമായുള്ള 28.8 മില്യണ്‍ ഡോളറിന്റെ കരാര്‍ റദ്ദാക്കി ഇന്ത്യ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ചൈനയക്ക് വീണ്ടും തിരിച്ചടി നല്‍കി ഇന്ത്യ. ഛബഹാര്‍ തുറമുഖ പദ്ധതിയുടെ ഭാഗമായി ചൈനീസ് കമ്ബനിയുമായി ഉണ്ടാക്കിയ കരാര്‍ ഇന്ത്യ റദ്ദാക്കി. ചൈനീസ് തുറമുഖ ക്രെയിന്‍ നിര്‍മാതാക്കളായ ഷാങ്ഹായ് ഷെന്‍ഹുവ ഹെവി ഇന്‍ഡസ്ട്രീസ് കമ്ബനിയുമായുള്ള കരാറാണ് ഇന്ത്യ റദ്ദാക്കിയത്.

തെക്ക് കിഴക്കന്‍ ഇറാനില്‍ ഇന്ത്യ-അഫ്ഗാന്‍- ഇറാന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ഛബഹാര്‍ തുറമുഖം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് വര്‍ഷം മുന്‍പാണ് ചൈനീസ് കമ്ബനിയുമായി കരാര്‍ ഉണ്ടാക്കിയത്. 28.8 മില്യണ്‍ ഡോളറിന്റെയായിരുന്നു കരാര്‍. കരാര്‍ റദ്ദാക്കിയതിലൂടെ വന്‍ നഷ്ടമാണ് ചൈനീസ് കമ്ബനിയ്ക്ക് ഉണ്ടായിരിക്കുന്നത്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •