Mon. Apr 29th, 2024

കാസർകോട് ബദിയടുക്ക സ്വദേശിനിയായ സിസ്റ്റർ അനില (40) അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു

By admin Feb 9, 2022 #news #obituary
Keralanewz.com

അമേരിക്ക: അമേരിക്കൻ സംസ്ഥാനമായ കണക്ടിക്കട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി സിസ്റ്റർ അനില പുത്തൻതറ (40) മരണമടഞ്ഞു. രണ്ട് സിസ്റ്റർമാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ സെന്റ് ജോസഫ്സ് അഡോറേഷൻ പ്രൊവിൻസ് അംഗമാണ് കാസർകോട് ബദിയടുക്ക സ്വദേശിനിയായ സിസ്റ്റർ അനില പുത്തൻതറ.

കാറിൽ ഒപ്പം ഉണ്ടായിരുന്ന സിസ്റ്റർ ബ്രജിറ്റ് പുലക്കുടിയിൽ, സിസ്റ്റർ ലയോൺസ് മണിമല എന്നിവർ സാരമായ പരുക്കുകളോടെ ആശുപത്രിയിലാണിപ്പോൾ. ഫെബ്രുവരി ഏഴ് തിങ്കളാഴ്ച രാവിലെയായിരുന്നു (ഇന്ത്യൻ സമയം 9.30) അപകടം. യു.എസിലെ സെന്റ് ജോസഫ്സ് ലിവിൽ നഴ്സിങ് ഹോമിൽ സേവനം ചെയ്യുന്ന മൂവരും ജോലി സ്ഥലത്തേക്ക് യാത്രചെയ്യവേ അപകടത്തിൽ പെടുകയായിരുന്നു

ഇവർ സഞ്ചരിച്ച കാർ ശക്തമായ മഴയും മഞ്ഞും മൂലം റോഡിൽനിന്ന് തെന്നി മാറി മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സിസ്റ്റർ അനില സംഭവസ്ഥലത്തുവെച്ചു തന്നെ മരണമടഞ്ഞു. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് ആരാധനാ സന്യാസിനീ സമൂഹം അറിയിച്ചു. ബദിയടുക്കയിലെ കുര്യാക്കോസ്- ക്ലാരമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റർ അനില.

Facebook Comments Box

By admin

Related Post