Sun. Apr 28th, 2024

എഴുമറ്റൂരിന്റെ ചിരകാല സ്വപ്നം പൂവണിയുന്നു: അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ യുടെ നിരന്തര ഇടപെടലിനെതുടർന്ന് എഴുമറ്റൂർ സി. എച്ച്. സി ക്ക് എട്ടു കോടി രൂപ അനുവദിച്ചു

By admin Feb 18, 2022 #news
Keralanewz.com

റാന്നിയുടെ ഗ്രാമീണമേഖലയിൽ സ്ഥിതിചെയ്യുന്ന എഴുമറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് നബാർഡ് ആർഐഡി എഫ് വഴി 8 കോടി രൂപ അനുവദിച്ചതായി അ ഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.  നിലവിലുള്ള 4 പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിന് ലേലം ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് തയ്യാറാക്കിയ സർവ്വേ റിപ്പോർട്ട് 2,07735 രൂപയും തീരുമാനിച്ചിട്ടുണ്ട്.      എഴുമറ്റൂർ സി എച്ച് എസിക്ക് കെട്ടിടം നിർമ്മിക്കാൻ നേരത്തെ രണ്ടുകോടി രൂപ അനുവദിച്ചിരുന്നെങ്കിലും പഴയ കെട്ടിടം പൊളിച്ചു മാറ്റാനുണ്ടായ സാങ്കേതിക തടസ്സം മൂലം പദ്ധതി നടക്കാതെ പോവുകയായിരുന്നു

അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ആയപ്പോൾ നാട്ടുകാർ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.  തുടർന്ന്  എംഎൽഎ സ്ഥലം നേരിട്ട് സന്ദർശിക്കുകയും പ്രശ്നങ്ങൾ വിലയിരുത്തുകയും ചെയ്തു. പിന്നീട് നിരന്തര ഇടപെടലുകൾ ഉണ്ടായതിനേ തുടർന്നാണ് കെട്ടിടം പൊളിച്ചു മാറ്റാൻ നടപടിയായത്. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള പുതിയ കെട്ടിടത്തിന്റെ ആവശ്യം എംഎൽഎ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം 8 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി നബാർഡിന് നൽകിയത്. ഇതിനാണ് ഇപ്പോൾ ഭരണാനു മതി ലഭിച്ചിരിക്കുന്നത്

മൂന്നു നിലകളായി പണിയുന്ന കെട്ടിടത്തിന്റെ ഓരോ നിലയ്ക്കും 584.81 ച. മീ വിസ്തീർണ്ണം ഉണ്ടായിരിക്കും. ലോബി, മൈനർ ഓപ്പറേഷൻ തിയേറ്റർ, ഒബ്സർവേഷൻ മുറി, മൂന്ന് കൺസൾട്ടിംഗ് മുറികൾ, നേഴ്സുമാരുടെ മുറി, ലാബ്, സാമ്പി ൾ കളക്ഷൻ ഏരിയ, സ്റ്റോർ , ടോയ്‌ലറ്റുകൾ, കുട്ടികളെ മുലയൂട്ടുന്നതിന് പ്രത്യേക സൗകര്യം, റാംപ് ,ലിഫ്റ്റ് കോൺഫ്രൻസ് ഹാൾ, ഓഫീസ് മുറി എന്നിവ ഉൾപ്പെടെ ഉണ്ടാകും.     . പുതിയ കെട്ടിട നിർമ്മാണം പൂർത്തിയായി മികച്ച ചികിത്സാ സൗകര്യം  ഏർപ്പെടുത്തുന്നതോടെ സമീപ പഞ്ചായത്തുകളായ കോട്ടാങ്ങൽ , കൊറ്റനാട് മേഖലയിലുള്ളവർക്കും ഉന്നതനിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കാനാകും

Facebook Comments Box

By admin

Related Post