Thu. Mar 28th, 2024

മാ​ര​ക മയക്കുമ​രു​ന്നാ​യ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി രണ്ടുപേര്‍ അറസ്റ്റില്‍

By admin Feb 18, 2022 #news
Keralanewz.com

ക​യ്പ​മം​ഗ​ലം: മാ​ര​ക മയക്കുമ​രു​ന്നാ​യ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ടു​പേ​ര്‍ പൊലീസ് പിടിയില്‍. ക​യ്പ​മം​ഗ​ലം ച​ളി​ങ്ങാ​ട് പോ​ക്കാ​ക്കി​ല്ല​ത്ത് ന​ഹാ​സും (21) പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രാ​ളു​മാ​ണ് പിടിയിലായത്.

മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന​ക്കാ​യി ബൈക്കില്‍ എ​ത്തി​യ ഇ​രു​വ​രേ​യും പൊ​ലീ​സ് സം​ഘം വ​ള​ഞ്ഞി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാഹനത്തില്‍ നി​ന്ന് ഹാ​ഷി​ഷ് ഓ​യി​ല്‍ ക​ണ്ടെ​ടുത്തു.

തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ ഡോ​ങ്ങ്ഗ്രേ ഐ.​പി.​എ​സി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഡി​വൈ.​എ​സ്.​പി സ​ലീ​ഷ് എ​ന്‍. ശ​ങ്ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ മൈ​സൂ​രി​ല്‍ ​നി​ന്നാ​ണ് ഹാ​ഷി​ഷ് ഓ​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് വെളിപ്പെടുത്തി.

ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് എ​സ്.​ഐ എം.​പി. മു​ഹ​മ്മ​ദ് റാ​ഫി, ക​യ്പ​മം​ഗ​ലം എ​സ്.​ഐ മ​നോ​ജ്, എ​സ്.​ഐ​മാ​രാ​യ പി.​സി. സു​നി​ല്‍, ഗോ​ഗു​ല്‍, എ.​എ​സ്.​ഐ​മാ​രാ​യ സി.​ആ​ര്‍. പ്ര​ദീ​പ്, പി. ​ജ​യ​കൃ​ഷ്ണ​ന്‍, ടി.​ആ​ര്‍. ഷൈ​ന്‍, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ സൂ​ര​ജ് വി. ​ദേ​വ്, മി​ഥു​ന്‍ കൃ​ഷ്ണ, ന​ജീ​ബ് പി. ​ബാ​വ, സി.​പി.​ഒ​മാ​രാ​യ ഷ​റ​ഫു​ദീ​ന്‍, എം.​വി. മാ​നു​വ​ല്‍, നി​ഷാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ച​ളി​ങ്ങാ​ട് നി​ന്ന് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും

Facebook Comments Box

By admin

Related Post