Sun. Apr 28th, 2024

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് : ഒരാഴ്ചക്കിടെ കുറഞ്ഞത് 2700 രൂപ

By admin Mar 16, 2022 #GOLD RATE
Keralanewz.com

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 38000-ല്‍ താഴെ എത്തി.

നിലവില്‍ 37,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 30 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4730 രൂപയായി. ഓഹരി വിപണിയിലെ മുന്നേറ്റത്തെ തുടര്‍ന്നാണ് സ്വര്‍ണവില കുറഞ്ഞത്.

സ്വര്‍ണവില ഈ മാസം ഒന്‍പതിന് ഏറ്റവും ഉയര്‍ന്ന നിരക്കായ 40,560-ല്‍ എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ക്രമേണ കുറഞ്ഞ് ഇപ്പോള്‍ 38000-ല്‍ താഴെ എത്തി നില്‍ക്കുകയാണ്.

യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അനിശ്ചിതത്വം ഉടലെടുത്തതോടെ സ്വര്‍ണ വില കുത്തനെ കൂടിയിരുന്നു. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്.

Facebook Comments Box

By admin

Related Post