Sun. Apr 28th, 2024

യൂണിഫോമിന് അളവെടുക്കാന്‍ വന്ന് പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച തയ്യല്‍ക്കാരന്‍ പിടിയില്‍

By admin Jun 16, 2022 #news
Keralanewz.com

കൊല്ലം: സ്‌കൂള്‍ യൂണിഫോമിന് അളവെടുക്കുന്നതിനിടെ പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച തയ്യല്‍ക്കാരന്‍ പിടിയില്‍.കൊല്ലം ശൂരനാട് സ്വദേശി ലൈജു ഡാനിയലാണ് അറസ്റ്റിലായത്

ശൂരനാട് പോരുവഴിയിലെ സ്കൂളിലാണ് സംഭവം.വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന യൂണിഫോമിന്‍റെ അളവ് കുറവാണെന്ന് നിരന്തരം പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ആവശ്യമായ തുണി നല്‍കുന്നതിന് അളവെടുക്കുവാന്‍ ശൂരനാട് സ്വദേശി ലൈജു ഡാനിയേലിനെ സ്ക്കൂള്‍ പി ടി എ ചുമതലപെടുത്തി.അളവെടുക്കാന്‍ വന്ന ലൈജു വിദ്യാര്‍ത്ഥിനികളെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിക്കുകയായിരുന്നു.

ഇയാള്‍ക്കെതിരെ കുട്ടികള്‍ അധ്യാപകരോടും രക്ഷകര്‍ത്താക്കളോടും പരാതി പറഞ്ഞതോടെ, അധ്യാപകരുടെ പരാതിയിലാണ് പ്രതിയെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്

Facebook Comments Box

By admin

Related Post