Sun. Apr 28th, 2024

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്; രാവിലെ 11 മണിക്ക് ഫലം പ്രഖ്യാപിക്കും

By admin Jun 21, 2022 #news
Keralanewz.com

ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക.

ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മൊബൈല്‍ ആപ്പുകളിലും വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും

കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം ഇത്തവണയെത്തുമോയെന്നതാണ് പ്രധാനം.കഴിഞ്ഞ വര്‍ഷം 87.94 ശതമാനമായിരുന്നു വിജയം. 4,32,436 പേരാണ് ഹയര്‍സെക്കന്‍ററി പരീക്ഷ എഴുതിയത്. ഇതില്‍ 3,65,871 പേര്‍ റഗുലര്‍ വിഭാഗത്തിലും 45,797 പേര്‍ സ്കോള്‍ കേരളക്ക് കീഴിലും 20,768 പേര്‍ പ്രൈവറ്റ് വിഭാഗത്തിലുമാണ്. 2,005 കേന്ദ്രങ്ങളിലാണ് ഇത്തവണ ഹയര്‍സെക്കന്‍ററി പരീക്ഷ നടന്നത്

Facebook Comments Box

By admin

Related Post