Kerala News

വിസ്മയ കേസ് പ്രതി ജയിലില്‍ തോട്ടക്കാരന്‍, കൂലി 63 രൂപ

Keralanewz.com

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി വിസ്മയ (24) ജീവനൊടുക്കിയ കേസില്‍ 10 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട ഭര്‍ത്താവ് എസ്.കിരണ്‍കുമാര്‍ പൂജപ്പുര ജയിലില്‍ തോട്ടക്കാരന്‍.

സെന്‍ട്രല്‍ ജയിലിലെ തോട്ടത്തില്‍ രാവിലെ ഏഴോടെ ജോലി തുടങ്ങും. മുന്‍ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണിന് ദിവസം 63 രൂപയാണ് വേതനം. ഒരു വര്‍ഷം കഴിഞ്ഞാല്‍ ഇത് 127 രൂപയാക്കും.

അഞ്ചാം ബ്ലോക്കിലെ തടവുകാരനാണ് കിരണ്‍. രാവിലെയും ഉച്ചയ്ക്കും ഭക്ഷണത്തിന് ഇടവേളയുണ്ട്. വൈകിട്ട് ചായ ലഭിക്കും. 5.45ന് തിരികെ സെല്ലിലേക്ക്. കിരണ്‍ അടക്കമുള്ള തടവുകാരാണ് മതില്‍ക്കെട്ടിനുള്ളിലെ കൃഷിയും അലങ്കാരച്ചെടികളും പരിപാലിക്കേണ്ടത്

Facebook Comments Box