Kerala News

വിവിധ പിഎസ്‌സി ലിസ്റ്റുകള്‍ 3 മാസം നീട്ടാന്‍ ഹൈക്കോടതി നിര്‍ദേശം

Keralanewz.com

കൊച്ചി ∙ കോവിഡ് കാലത്ത് പിഎസ്‌സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തടസ്സം നേരിട്ടതു കണക്കിലെടുത്ത് റാങ്ക് ലിസ്റ്റുകള്‍ കുറഞ്ഞതു 3 മാസമെങ്കിലും നീട്ടേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി.

ബെഞ്ചിന്റെ പരിഗണനയ്ക്കു വന്ന കേസുകളില്‍ ഉന്നയിക്കപ്പെട്ട റാങ്ക് ലിസ്റ്റുകള്‍ കാലഹരണപ്പെട്ട തീയതി മുതല്‍ 3 മാസത്തേക്കു നിലനിര്‍ത്തണമെന്നും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ ഹര്‍ജിക്കാരുടെ ക്ലെയിം പരിഗണിക്കണമെന്നും കോടതി പിഎസ്‌സിക്കു നിര്‍ദേശം നല്‍കി. 2 മാസത്തിനുള്ളില്‍ പിഎസ്‌സി നടപടിയെടുക്കണം.

2021 ഫെബ്രുവരി അഞ്ചിനും ഓഗസ്റ്റ് മൂന്നിനുമിടയ്ക്കു കാലാവധി തീരുന്ന വിവിധ ലിസ്റ്റുകള്‍ സര്‍ക്കാര്‍ 2021 ഓഗസ്റ്റ് 4 വരെ നീട്ടിയിരുന്നു. എന്നാല്‍, ഏകീകൃത സ്വഭാവമില്ലാത്ത നടപടിയാണിതെന്നും ചില ലിസ്റ്റുകള്‍ക്കു 2 മാസം മാത്രമാണു കിട്ടിയതെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ഥികള്‍ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെയും (കെഎടി) ഹൈക്കോടതിയെയും സമീപിച്ചു.

ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്, വനിതാ കോണ്‍സ്റ്റബിള്‍, ഹെല്‍ത്ത് സര്‍വീസ് നഴ്സ് ഗ്രേഡ്-2, എച്ച്‌എസ്‌എ അറബിക് (കാസര്‍കോട്), എച്ച്‌എസ്‌എ സയന്‍സ് (മലപ്പുറം) തുടങ്ങി വിവിധ ലിസ്റ്റുകളിലുള്ളവര്‍ ഹര്‍ജി നല്‍കിയെങ്കിലും കെഎടിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും അനുവദിച്ചില്ല. തുടര്‍ന്നുള്ള അപ്പീലിലാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്ബ്യാര്‍, സി.പി.മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി. കെഎടിയുടെയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെയും ഉത്തരവുകള്‍ നിലനില്‍ക്കില്ലെന്നു പറഞ്ഞ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

Facebook Comments Box