പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ് അഭിമാനസന്ധ്യ
കുവൈറ്റ് സിറ്റി:പ്രവാസി കേരള കോൺഗ്രസ് (എം ) കുവൈറ്റ് ബഹു. മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ, ബഹു. ചീഫ് വിപ്പ് Dr. N. ജയരാജ്, MLA മാരായ ശ്രീ. ജോബ് മൈക്കിൾ, ശ്രീ. സെബാസ്റ്റ്യൻ കുളത്തിങ്കൽ, ശ്രീ. പ്രമോദ് നാരായണൻ എന്നിവരെ അനുമോദിക്കുന്നതിനും കേരളാ കൊണ്ഗ്രെസ്സിന്റെ അടിത്തറ വിപുലീകരിക്കുന്നതിനുമായി 2021 ജൂൺ 26, ശനി രാത്രി 7:30 PM ന് “അഭിമാനസന്ധ്യ” സംഘടിപ്പിക്കുന്നു. ഓൺലൈൻ പ്ലാറ്റഫോമിൽ പ്രസിഡന്റ് അഡ്വ. സുബിൻ അറക്കൽ അധ്യക്ഷം വഹിക്കുന്ന യോഗം കേരളാ കോൺഗ്രസ് (M) ചെയർമാൻ ശ്രീ. ജോസ് കെ മാണി ഉത്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി ബിനു മുളക്കുഴ, അഡ്വ. ലാൽജി ജോർജ്, ബിജു എണ്ണമ്പ്രയിൽ, സെൻ എം. പി. ,ജിൻസ് ജോയ്, സാബു മാത്യു, ടോമി കണിച്ചുകാട്ടു, ഷാജി നാഗരൂർ, തോമസ് മുണ്ടിയാനി,ജോർജ് വാക്കത്തിനാൽ,ഡേവിസ് ജോൺ, മാത്യു ഫിലിപ്പ് മാർട്ടിൻ, ഷിന്റോ ജോർജ്, ടോം പൂഞ്ഞാർ, ജിയോമോൻ ജോയ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. കൺവൻഷന്റെ വിജയത്തിനായി മേഖലകൾ തിരിച്ചു പ്രവർത്തനങ്ങൾ നടത്തിവരുന്നതായി പ്രസിഡന്റ് അഡ്വ സുബിൻ അറക്കൽ, ജന. സെക്രട്ടറി ജോബിൻസ് പാലേട്ട്, ട്രെഷറർ സുനിൽ തൊടുക എന്നിവർ അറിയിച്ചു.