കെ.നാരായണക്കുറുപ്പ് വിസ്മരിക്കാന്‍ കഴിയാത്ത വ്യക്തിത്വം; മന്ത്രി റോഷി അഗസ്റ്റിന്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: കെ.എം.മാണി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മുന്‍മന്ത്രിയും ഡപ്യൂട്ടി സ്പീക്കറുമായ കെ.നാരായണക്കുറുപ്പ് അനുസ്മരണം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്നു.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നവര്‍ പൊതുരംഗത്താണെങ്കിലും നിത്യജീവിതത്തിലാണെങ്കിലും അര്‍ത്ഥവത്തായ സന്ദേശം നല്‍കാന്‍ കഴിയുന്നവരായിരിക്കണം എന്ന നാരായണക്കുറുപ്പിന്റെ വാക്കുകള്‍ അദ്ദേഹം അനുസ്മരിച്ചു. ബഹുമാന്യനായ നാരായണക്കുറുപ്പിന്റെ വാക്കുകള്‍ ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തമെന്ന് തെളിയിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും നല്ല സാമൂഹ്യപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കാനും കെ.എം.മാണി സ്റ്റഡി സെന്ററിന് കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു

സ്റ്റഡീസെന്റര്‍ വൈസ് ചെയര്‍മാന്‍ വര്‍ക്കല സജീവ് അധ്യക്ഷനായ ചടങ്ങില്‍ ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍, പ്രമോദ് നാരായണ്‍ എന്നിവരോടൊപ്പം സ്റ്റഡീസെന്റര്‍ സെക്രട്ടറി സി.ആര്‍.സുനു., ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ പങ്കെടുത്തു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •