Kerala News

16-കാരിയുടെ മരണം; സുഹൃത്തായിരുന്ന 19-കാരന്‍ അറസ്റ്റില്‍

Keralanewz.com

തിരുവനന്തപുരം:പാലോട് പെരിങ്ങമ്മല അഗ്രിഫാം ഒരുപറകരിക്കകത്തെ 16-കാരിയുടെ മരണത്തില്‍ സുഹൃത്തായിരുന്ന 19-കാരന്‍ അറസ്റ്റിലായി.

പെരിങ്ങമ്മല ഒരുപറക്കരിക്കകം ആദിവാസി സെറ്റില്‍മെന്റിലെ വിദ്യാര്‍ഥിനിയുടെ മരണത്തിലാണ് ഇടിഞ്ഞാര്‍ വിട്ടികാവ് ആദിവാസി കോളനി കിഴക്കുംകര കുന്നുംപുറത്ത് വീട്ടില്‍ ശ്യാം എന്നു വിളിക്കുന്ന വിപിന്‍ കുമാര്‍ (19) അറസ്റ്റിലായത്.

2021 നവംബര്‍ 21-ന് രാവിലെയാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ പെണ്‍കുട്ടി പലവട്ടം ശാരീരികമായി ചൂഷണത്തിനു വിധേയയായിട്ടുള്ളതായി കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളെ കേന്ദ്രികരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുമായി ഏറെ അടുപ്പത്തിലായിരുന്ന വിപിന്‍ കുമാര്‍ അറസ്റ്റില്‍ ആകുന്നത്. പോക്സോ, ആത്മഹത്യാപ്രേരണാക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Facebook Comments Box