Wed. Nov 6th, 2024

മലയാളി എന്താണെന്ന് ഇന്ന് ലോകമറിയുകയാണ്; ത്യാഗത്തിൻ്റയും അപമാനത്തിന്റെയും സമയം കടന്നുപോയെന്ന് മനാഫ്; ഈശ്വര്‍ മാല്‍പെയുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നു

By admin Sep 28, 2024 #news
Keralanewz.com

കോഴിക്കോട് : മലയാളിയുടെ ഒത്തൊരുമ എന്താണെന്ന് ലോകം ഇന്നറിയുകയാണെന്ന് അർജുന്റെ ട്രക്കിന്റെ ഉടമയായ മനാഫ്.
ഡ്രൈവറെന്ന് പുച്ഛിച്ചയാള്‍ക്ക് ഇന്ന് മലയാളി കൊടുക്കുന്ന അന്ത്യയാത്ര ലോകം മുഴുവൻ അദ്‌ഭുദാദരവോടെ വീക്ഷിക്കുകയാണ്.

വിജയം എന്നത് ക്ഷണനേരത്തേക്കുള്ളതാണ്. എന്നാല്‍ ഇതിന് മുൻപ് വലിയൊരു ത്യാഗത്തിൻ്റയും അപമാനത്തിന്റെയും സമയമുണ്ട്. മലയാളി എന്താണെന്ന് ഇന്ന് ലോകം മൊത്തം അറിയുകയാണ്. 600 കിലോമീറ്റർ ദൂരത്ത് നിന്ന് പൊലീസിന്റെ അകമ്പടിയോടെയാണ് മൃതദേഹവും വഹിച്ചുള്ള വാഹനമെത്തിയതെന്നും മനാഫ് കൂട്ടിച്ചേർത്തു.

കർണാടകയില്‍ മാത്രം അറിയപ്പെട്ടിരുന്ന രക്ഷാപ്രവർത്തകനായ ഈശ്വർ മാല്‍പെയെന്ന അദ്ഭുതമനുഷ്യനെ ലോകം മുഴുവനറിഞ്ഞെന്നും മനാഫ് പറഞ്ഞു. ഒൻപത് നോട്ടിലൊന്നും ആർക്കും വെള്ളത്തില്‍ നില്‍ക്കാൻ സാധിക്കില്ല. കുത്തിയൊഴുകുന്ന പുഴയാണ് ഗംഗാവലിപ്പുഴ. മരങ്ങളും ചില്ലകളും ഷീറ്റും തകരവും വരെ ആ പുഴയിലുണ്ട്. ഇതൊന്നും വക വെക്കാതെ തൻ്റെ ജീവൻ പണയം വെച്ച് വെള്ളിത്തിലേക്ക് ചാടിയ മനുഷ്യനാണ് മാല്‍പെ.

ഗംഗാവലിപുഴയുടെ മുക്കും മൂലയും വരെ അറിയാവുന്ന മനുഷ്യനാണ് അദ്ദേഹം. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ മുഴുവനൊരു മാജിക്കുണ്ട്. പുഴയിലെ തിരച്ചിലൊന്നും സാധിക്കില്ലെന്ന് വിചാരിച്ചിരുന്നു. ഒന്നും ഇല്ലെന്ന് പറഞ്ഞിടത്ത് നിന്ന് പുഴയില്‍‌ ഒരുപാടുണ്ടെന്ന് കാണിച്ച്‌ കൊടുക്കാൻ ഈശ്വർ മാല്‍പെയ്‌ക്ക് കഴിഞ്ഞു. ഗംഗാവലിപ്പുഴയില്‍ അർജുനെ ഇട്ടിട്ട് പോകില്ലെന്ന നിശ്ചയദാർഢ്യത്തിന്റെയും സഹോദര സ്നേഹത്തിന്റെയും അടയാളം കൂടിയാണ് മനാഫ്. കണ്ണാടിക്കലിലെ അമരാവതി വീട്ടില്‍ അർ‌ജുനെ അവസാനമായി കണ്ട് അന്ത്യാഞ്ജലി അർ‌പ്പിക്കാനെത്തിയ വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികണം.

നാടിൻ്റെ നാനാ കോണുകളിൽ നിന്നും വിമർശന ശരങ്ങൾ ഏറ്റുവാങ്ങിയപ്പോഴും എൻ്റെ കൂടെപ്പിറ കാത്ത കൂടപ്പിറപ്പിനായി 72 ദിവസം പോരാടിയാ മനാഫ് തന്നെയാണ് യഥാർത്ഥ താരം.

Facebook Comments Box

By admin

Related Post