Fri. Mar 29th, 2024

ഗോവയിലെ ഹോട്ടല്‍ മുറിയില്‍ കൊല്ലം കുന്നത്തൂര്‍ സ്വദേശി ജീവനൊടുക്കി

By admin Jan 9, 2022 #news
Keralanewz.com

വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം വര്‍ഷങ്ങളായി ദുബായില്‍ ജോലി ചെയ്ത് വരികയായിരുന്നു അഭിലാഷ്. രണ്ട് മാസം മുമ്ബാണ് ഗോവയില്‍ എത്തിയത്.

വെള്ളിയാഴ്ചയാണ് ഗോവ പെര്‍ണേമിലെ ഹോട്ടല്‍ മുറിയില്‍ ഇയാള്‍ ആത്മഹത്യ ചെയ്തത്

കൊല്ലം: കുന്നത്തൂര്‍ സ്വദേശിയെ ഗോവയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നത്തൂര്‍ കിഴക്ക് ഇഞ്ചക്കാട്ട് പടിഞ്ഞാറ്റതില്‍ പരേതനായ അരവിന്ദാക്ഷന്‍ പിള്ളയുടെയും ഇന്ദിരാഭായിയുടെയും മകന്‍ അഭിലാഷ് (37) ആണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക വിവരം.
ഗോവ പെര്‍ണേമിലുള്ള ഹോട്ടല്‍ മുറിയില്‍ വെള്ളിയാഴ്ചയാണ് അഭിലാഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം വര്‍ഷങ്ങളായി ദുബായില്‍ ജോലി ചെയ്ത് വരികയായിരുന്ന ഇയാള്‍ രണ്ട് മാസം മുമ്ബാണ് ഗോവയില്‍ എത്തിയതെന്നാണ് വിവരം.
ഗോവ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്ക്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍

Facebook Comments Box

By admin

Related Post