അത്തം ദിനത്തിന്റെ അന്ന് ഒരു മദാമ്മ എന്നെ പാട്ടിലാക്കി, അക്കൗണ്ട് ഹാക്ക് ചെയ്തതിനെക്കുറിച്ച് അശ്വതി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

സോഷ്യൽ മീഡിയയിൽ സജീവമാണ് സീരിയൽ താരം അശ്വതി. കഴിഞ്ഞ ദിവസം താരത്തിന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തിരുന്നു. തുടർന്ന് മോശം ചിത്രങ്ങൾ പങ്കുവയ്ക്കുകയും സുഹൃത്തുക്കൾക്ക് മെസേജ് അയക്കുകയുമൊക്കെ ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ അക്കൗണ്ട് തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് അശ്വതി. അബദ്ധം പറ്റിയാണ് അക്കൗണ്ട് പോയതെന്നും ഫേസ്ബുക്ക് തിരിച്ച്‌ പിടിച്ചത് എങ്ങനെയാണെന്നും സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ അശ്വതി പറയുന്നു.

അശ്വതിയുടെ കുറിപ്പ് പൂർണ്ണ രൂപം

‘മൂത്തവർ ചൊല്ലും മുധുനെല്ലിക്ക.. ആദ്യം കയ്ക്കും.. പിന്നെ മധുരിക്കും’ കണ്ണിൽ കണ്ട ലിങ്കിലെല്ലാം കയറിയിറങ്ങി എന്റെ മുജ്ജന്മത്തിലെ രൂപം എന്ത് ഏതു എന്നൊക്കെ നോക്കുമ്പോളെല്ലാം എനിക്ക് താക്കീതു നൽകിയിട്ടുള്ള ആളാണ് മിഥുൻ കെ മിത്രൻ ചേട്ടൻ. പക്ഷെ ജാത്യാലുള്ള കുരുകുരു സ്വഭാവം കൂടെയുള്ളതിനാൽ ഇങ്ങനത്തെയൊക്കെ കാണുമ്പോൾ കൈ തരിക്കും. അങ്ങനൊക്കെ കയറി ഇറങ്ങിയതിന്റെ ഫലമായിട്ട് ആരിക്കും, അത്തം ദിനത്തിന്റെ അന്ന് ഒരു മദാമ്മ എന്നെ പാട്ടിലാക്കി.

നല്ല സുന്ദരിയായ മദാമ്മ ‘മേഘങ്ങളിൽ ഞാൻ കണ്ട മാലാഖ’ പോലൊരു സാധനം. പേജിന്റെ യാതൊരു അക്‌സസ്സും അവർക്കു വേണ്ട പ്രൊമോഷൻ മാത്രം ചെയ്താൽ മതി എന്ന് പറഞ്ഞു. അവരുടെ കുറച്ചു ലിങ്ക് അയച്ചു തന്നു. ആ ലിങ്ക് ഓപ്പൺ ചെയ്തതെ എന്റെ ഓർമയിൽ ഉള്ളൂ. അത് വന്ന വേഗത്തിൽ എന്റെ പേജും പ്രൊഫൈലും കൊണ്ട് പോയത് അറിഞ്ഞില്ല. പിറ്റേ ദിവസം രാവിലെ ഉണർന്നത് ഫേസ്ബുക്കിന്റെ സ്റ്റാറ്റസിൽ മുഖം കാണിക്കാൻ നാണം ഉള്ളത് കൊണ്ട് പിന്തിരിഞ്ഞു ഒരു യുവതി നിൽക്കുന്നേ എന്ന വാർത്ത കേട്ട് കൊണ്ടാണ്.

അതും അതിനു ശേഷം ഇട്ട സ്റ്റോറീസും കണ്ടു ആസ്വദിച്ചു അത് ഞാൻ തന്നെ പോസ്റ്റുകയാണെന്നു കരുതിയും പറഞ്ഞും കമന്റ് ഇട്ടവരെ ഒക്കെ ഞാൻ കണ്ട് കേട്ടാ. അവരോടൊക്കെ പറയാനുള്ളത് തലയണമന്ത്രം സിനിമയിൽ നമ്മടെ മേസ്തിരി ജിജിച്ചേച്ചിടെ ഭർത്താവിനോട് പറഞ്ഞു കഴിഞ്ഞത് കൊണ്ട് റിപീറ്റ് അടിക്കുന്നില്ല) സംഭവം കേട്ടതും എന്റച്ചായന് കത്തി ലവള് പറഞ്ഞ മാഖാല പതിനെട്ടിന്റെ പണി കൊടുത്തിട്ടൊണ്ടെന്ന്. പേജിൽ എന്ത് കുരുത്തക്കേട് ഞാൻ കാണിച്ചാലും എനിക്ക് ധൈര്യമായി വിളിക്കാൻ ഒറ്റ പേരെ ഒള്ളു മിഥുൻ ചേട്ടാ. എന്ന്. വഴക്ക് പറഞ്ഞത് മിണ്ടാതിരുന്നു കേട്ടു.

ഞാൻ അത് കേൾക്കേണ്ടവൾ ആണ്. അങ്ങനെ Smartpixmedia യുടെയും @sarathedakkanam ന്റെയും, @aveniourtechnology യുടെയും ആശ്രാന്ത പരിശ്രമത്തിൽ എനിക്ക് തിരിച്ചു എടുത്തു തന്നു! വല്ലാതെ തകർന്നു പോയ സമയം ആയിരുന്നു അത്. അന്നേരം എനിക്കും എന്നെ അറിയാവുന്നോർക്കും ഇൻസ്റ്റയിലും വാട്‌സാപ്പ് വഴിയും മെസ്സേജ് അയച്ചു അന്വേഷിച്ചവർക്കും, കൂടെ തന്നെ എന്റെ വിഷമത്തിൽ നിന്ന എന്റെ സുഹൃത്തുക്കൾ Soniya Srijith Souparnika Vijay @anusuraj @anusha, my dear bro Robin Koshy Joykutty @ദുബായ്ക്കാരൻ എന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് അവരവരുടെ ഫേസ്ബുക്കിൽ ഷെയർ ചെയ്തവർക്കും എല്ലാം ഞാൻ എന്റെ സ്‌നേഹം അറിയിക്കുന്നു.

ഇനി ശബരിമല ശാസ്ത്താവാണേ, അള്ളാഹ് പടച്ചോനാണേ, കർത്താവ് തമ്ബുരാനാണെ.. ഒരു ലിങ്ക് പോലും നോക്കൂലാന്ന് ശപതം എടുത്തു. ഇതു എനിക്ക് മാത്രം സംഭവിക്കാവുന്ന ഒന്നല്ല. നിങ്ങൾ എല്ലാവരും ശ്രദ്ധിക്കേണ്ട ഒന്നാണ് എല്ലാ ലിങ്കിലും ക്ലിക് ചെയ്യുമ്ബോൾ. നിങ്ങളുടെ ഏവരുടെയും സ്‌നേഹവും പ്രാർത്ഥനയും കൂടെ ഉള്ളത് കൊണ്ട് കൂടിയാണ് ഇന്നിപ്പോൾ ഈ സന്തോഷം തിരിച്ചു കിട്ടിയത്. തുടർന്നും ഇതേ സ്നേഹവും, പിന്തുണയും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങടെ സ്വന്തം അശ്വതി.Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •